0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ [Humble man]

Author : kkstories Read All Parts 307

വച്ചു.

അവൻ അവളെ പതുക്കെ കൈയ്യിൽ പിടിച്ചു മുന്നിൽ നടന്നു.

ഡാൻസ് ഫ്ലോറിൽ അവൻ അവളുടെ വയറിൽ ഒരു കൈ വച്ചു മറ്റേ കൈ അവളുടെ കൈയ്യിൽ പിടിച്ചു ഡാൻസ് കളിക്കാൻ തുടങ്ങി. പാട്ട് മാറുന്നതനുസരിച്ചു അവൻ അവളെ വയറിൽ പിടിച്ചു പൊക്കിയെടുക്കാനും അവളെ കറക്കി ഡാൻസ് കളിക്കാനും തുടങ്ങി.

പതുക്കെ അവളും അത് ആസ്വദിക്കാൻ തുടങ്ങി. അവൾ പതുക്കെ അവന്റെ കൈ വിട്ട് ഡാൻസ് കളിക്കാൻ തുടങ്ങി.

ഡാൻസ് ഫ്ലോറിന്റെ മിന്നിമായുന്ന വെട്ടത്തിൽ അവളുടെ സൗന്ദര്യം ആസ്വദിച്ചു അവൻ അവളെ തന്നെ നോക്കിക്കൊണ്ട് നിന്നു.

അവളുടെ ചിരി.......തുള്ളിച്ചാടുമ്പോൾ അവളുടെ മുടിയിഴകൾ അവളുടെ മുഖത്തടിക്കുന്നു.

അവൻ പെട്ടെന്ന് ചെന്ന് അവളെ ചേർത്തു പിടിച്ചു. അവൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു ഭയത്തോടെ അവനെ നോക്കി. അപ്പോൾ അവൻ അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ പതുക്കെ മാറ്റി. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. അവൾ പതുക്കെ കണ്ണുകൾ അടച്ചു. അവിടെയുള്ള എല്ലാ ശബ്ദവും അവളിൽനിന്ന് അകന്നുപോയി. തീർത്തും നിശബ്ദത. അവന്റെ ചുണ്ട് അവളുടെ ചുണ്ടിൽ മുട്ടുന്ന നിമിഷത്തിന് വേണ്ടി അവൾ കാത്തിരുന്നു.

"മഹിമേ "

ആരോ തന്നെ കുലുക്കി വിളിച്ചു.

നോക്കിയപ്പോൾ വിനീത ചേച്ചിയും മാധുരി ചേച്ചിയും.

മാധുരി :"നിനക്ക് എന്താ പറ്റിയെ "

വിനീത :"അവൾ നിന്ന് സ്വപ്നം കാണുവായിരുന്നു "

മഹിമ :"ഞാൻ..... അറിയാതെ....... "

അവൾ അവനെ തേടി. അവിടെ ഒന്നും അവൻ ഇല്ലായിരുന്നു.

"ആൻഡ്രിയ ചേച്ചി എവിടെ "

അവൾ വിക്കി വിക്കി ചോദിച്ചു.

മാധുരി :"അവൾക് ഒരു കാൾ വന്നു. അവൾ പോയി "

വിനീത :"നമ്മുക്ക് പോകണ്ടേ "

മാധുരി :"ഞാൻ ടാക്സി വിളിക്കാം "

മഹിമ ചുറ്റും ഒന്നുകൂടി നോക്കി അവരുടെ കൂടെ പുറത്തേക്കിറങ്ങി.

ബാക്കി ഉള്ളവരെയെല്ലാം വീട്ടിലാക്കി അവസാനമാണ് മഹിമയുടെ വീട്. അവൾ വീടിന് വെളിയിൽ കാർ നിർത്തിച്ചു. ടാക്സിക്കാരന് ക്യാഷ് കൊടുത്ത് തിരിഞ്ഞപ്പോൾ വീടിന്റെ ഗേറ്റ് തുറന്നിരിക്കുന്നു. പുറത്ത് മുറ്റത്തായി മനോഹറിന്റെ കാർ. അവളെ കണ്ടതും അവൻ കാറിൽ നിന്നും ഇറങ്ങി. അവൾ ഒന്നും മിണ്ടാതെ ബാഗിൽ

💬 Comments

View all comments