0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ 2 [Humble man]

Author : kkstories Read All Parts 43.6K

ചേച്ചി "

മാധുരി അൽപ്പം നാണത്തോടെ അവളെ നോക്കി.

"എന്താ ചേച്ചി ഒരു നാണം "

"എടി നീ ആരോടും പറയരുത് "

"ഇല്ല പറയില്ല "

"എടി കിരൺ എന്നോട് പറയുവാ എനിക്ക് ആരെ എങ്കിലും ഇഷ്ടമുണ്ടോ അങ്ങനെ ഇഷ്ടമുണ്ടെങ്കിൽ കെട്ടിക്കോ അവന് സമ്മതമാണെന്ന് "

ഇത് കേട്ടതും അത്ഭുതത്തോടെ കൈകൊണ്ട് വാ പൊത്തി ക്കൊണ്ട് മഹിമ അവളോട് പറഞ്ഞു

"ഏഹ്ഹ്.... എന്താ ചേച്ചി ഞാൻ ഈ കേൾക്കുന്നത്....."

"എനിക്ക് പെട്ടെന്ന് കേട്ടപ്പോൾ എന്തോ പോലെയായി "

"എന്നിട്ട് ചേച്ചി എന്ത് തീരുമാനിച്ചു.... ആരെങ്കിലും ഉണ്ടോ "

"ഒന്ന് പോടീ "

"ഹാ..... ഒന്ന് പറ ചേച്ചി ആരെങ്കിലും ഉണ്ടോ "

"ഉം.... ഉണ്ടെന്ന് കൂട്ടിക്കോ "

"അമ്പടി..... ആരാ അത് "

"അതൊക്കെ നീ വഴിയേ അറിഞ്ഞോളും..... മോൾ ഇപ്പൊ പോയി പണി നോക്ക് "

"ഓഹോ അങ്ങനെയാണോ.... എന്നാൽ എന്നോട് പറയണ്ട ആൻഡ്രിയ ചേച്ചിയും വിനീത ചേച്ചിയും ചോദിക്കുമ്പോൾ പറഞ്ഞാൽ മതി "

അതും പറഞ്ഞു മഹിമ ഫോൺ എടുത്തു വിനീതയെ വിളിക്കാൻ ഒരുങ്ങി.

"എടി ചതിക്കല്ലേ "

അവൾ ഫോൺ തട്ടി പറിക്കാൻ നോക്കിയതും മഹിമ വേഗം മുന്നോട്ട് ആഞ്ഞു ഓടി.

"ഇവളെ ഇന്ന് ഞാൻ "

മാധുരി അവളുടെ പിറകെ ഓടാൻ തുടങ്ങിയതും പിന്നിൽ നിന്നും അവിടെ ജോലി ചെയ്യുന്ന ഒരാൾ....

"മാഡം ഈ ഫയൽ കറക്റ്റ് ആണോ എന്ന് നോക്കുമോ "

മാധുരി :"ആ.... ഇപ്പോൾ നോക്കാം...."

ശോ ഇവന്  വരാൻ കണ്ടൊരു നേരം.

അവൾ തിരിഞ്ഞ് നോക്കിയതും

💬 Comments

View all comments