0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ 2 [Humble man]

Author : kkstories Read All Parts 43.2K

എങ്കിലും ഇഷ്ടമുണ്ടോ "

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി.

കിരൺ :"എന്താ മാധു ഇങ്ങനെ നോക്കുന്നത്....ഞാൻ ചോദിച്ചതാ.... ഇനി അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല ഒരു വർഷം കഴിഞ്ഞാൽ എന്റെ എക്സാം എല്ലാം കഴിഞ്ഞ് ഞാൻ ലണ്ടൻ പോകും. പിന്നെ ഇവിടെ ഒറ്റക്ക് മാധുവിനെ നിർത്താൻ എനിക്ക് താല്പര്യമില്ല.... അതുകൊണ്ട്.... "

മാധുരി :"അതുകൊണ്ട്..... "

അൽപ്പം നാണത്തിടെ എന്നാൽ കുറച്ചു ഗൗരവത്തിൽ കൈ രണ്ടും കെട്ടി വാതിൽക്കൽ ചാരി അവൾ അവനോട് ചോദിച്ചു.

കിരൺ :"അതുകൊണ്ട്..... ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ നമ്മുക്ക് ആലോചിക്കാം.... "

മാധുരി അവന്റെ നേരെ കൈ ഓങ്ങി അടിക്കാൻ എന്ന പോലെ നീട്ടിക്കൊണ്ട് പറഞ്ഞു.

"ഒറ്റ അടി തന്നാൽ ഉണ്ടല്ലോ.... നീ ആദ്യം പോകാൻ നോക്ക് "

"ഞാൻ പൊക്കോളാം.... ഉള്ളിലുള്ളത് മുഖത്ത് കാണാം "

"എന്ത് കാണാമെന്ന് "

"ചിരി "

"പോടാ "

"പോകുവാ "

അവൾക്ക് നേരെ കൈകൊണ്ട് ബൈ പറഞ്ഞു അവൻ ഗേറ്റും കടന്നു പോയി.

അതും നോക്കി എന്തൊക്കെയോ ആലോചിച്ചു അവൾ അവിടെ തന്നെ നിന്നു.

ഓഫീസ്

"എന്താ ചേച്ചി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ "

മഹിമ ചോദിക്കുന്നത് കേട്ട് അൽപ്പം നാണത്തോടെ മാധുരി അവളോട് പറഞ്ഞു.

"മഹിമേ എന്നെ കാണാൻ എങ്ങനെയുണ്ട് "

"എങ്ങനെയുണ്ടെന്നു ചോതിച്ചാൽ.... ചേച്ചി അടിപൊളി അല്ലെ "

"അതല്ലടി എന്റെ മൊത്തത്തിൽ ഒന്ന് നോക്കി പറഞ്ഞെ "

"ഉം.... മൊത്തത്തിൽ നോക്കിയാൽ നല്ല ഹോട് ആണ്..... സിനിമ നടി കനിഹയെ പോലെയുണ്ട്"

"ശരിക്കും "

"അതെ

💬 Comments

View all comments