Chapter Title : ലൈഫ് ഓഫ് വൈഫ് 2 [Humble man]
ഇത് ലൈഫ് ഓഫ് വൈഫ് എന്ന കഥയുടെ തുടർഭാഗമാണ്.ചില തിരക്കുകളും കാര്യങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് തുടർഭാഗത്തിന് ഇത്രയും വൈകിയത്.
ആദ്യഭാഗം പലർക്കും മനസ്സിലായില്ല കാരക്റ്റർ മനസ്സിലാകുന്നില്ല എന്ന് പറഞ്ഞത് കണ്ടു.
ഇത്തവണ അതെല്ലാം പരിഹരിച്ചു നല്ല രീതിയിൽ എഴുതാൻ ശ്രമിക്കുന്നു.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
ഇത് തികച്ചും സാങ്കൽപ്പിക കഥയാണ്.
മാധുരിയുടെ വീട്
അവളുടെ മകൻ ഹോസ്റ്റലിലേക് തിരിച്ചു പോകുന്ന തിരക്കിലാണ്.
രാവിലെ തന്നെ അവനിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് മാധുരി.
അവൻ ബാഗ് അടച്ചു അടുക്കളയിലേക്ക് നോക്കി അവളെ വിളിച്ചു.
"ഞാൻ പോകുവാ ഇനിയും നിന്നാൽ ബസ് കിട്ടില്ല "
അവൾ വേഗം അടുക്കളയിൽ നിന്ന് അച്ചപ്പവും കുഴലപ്പവും നിറച്ച കുപ്പിയുമായി വന്നു.
"ദേ മാധു ഇപ്പോൾ തന്നെ ബാഗ് ഫുൾ ആയി.... ഇനി ഇതിൽ കേറ്റാൻ സ്ഥലമില്ല "
അവൻ കൊഞ്ചിക്കൊണ്ട് അവളോട് പറഞ്ഞു.
സ്നേഹം കൂടുമ്പോൾ അവൻ അവളെ മാധു എന്നാണ് വിളിക്കുന്നത്.
"അതൊക്കെ കേറിക്കോളും "
അതും പറഞ്ഞു അവൾ ബാഗ് തുറന്നു സാധനങ്ങൾ കേറ്റി വച്ചു.
മാധുരി :"ഇപ്പൊ എങ്ങനെയാ കേറിയത് "
കിരൺ :"ഓ ഇതാ ഇപ്പോൾ വലിയ കാര്യമായെ "
മാധുരി :"ഒന്ന് പോടാ ചെക്കാ "
കിരൺ :"ഞാൻ പോകുവാ.... ഇനി 5 മാസം കഴിഞ്ഞ് കാണാം "
മാധുരി :"പോയിട്ട് വാ "
അവൻ പടിവാതിൽ കടന്നു ഒന്ന് ചിന്തിച്ച ശേഷം തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് ശ്വാസം കുറച്ചു ഉള്ളിലേക്കെടുത്തു ചോദിച്ചു.
"മാധു...."
"എന്താടാ "
"എന്റെ മാധു കുട്ടിക്ക് ആരെ
💬 Comments
View all comments