0%

Chapter Title : ലൈഫ് ഓഫ് വൈഫ്‌ 2 [Humble man]

Author : kkstories Read All Parts 43.6K

അവളുടെ ഫ്രണ്ട് രേഷ്മയെ വിളിച്ചു.

രേഷ്മ :"ഹലോ..... എവിടെയാ മോളെ "

വിനീത :"അത് തന്നെയാ എനിക്കും അറിയാത്തത് ഇത് ഏതാ സ്ഥലം.... ഞാൻ ഇന്നലെ നിന്റെ കൂടെ അല്ലായിരുന്നോ.... ഞാൻ എങ്ങനെയാ ഇവിടെ വന്നത്.... എനിക്കൊന്നും മനസ്സിലാകുന്നില്ല "

രേഷ്മ :"നീ എന്തൊക്കെയാടി ഈ പറയുന്നത്..... നീ തന്നെയല്ലേ ശേഖരേട്ടന്റെ കൂടെ പോയത് "

വിനീത :"ശേഖർ..... അയാളുടെ പേര് ശേഖർ എന്നാണോ "

രേഷ്മ :"പിന്നല്ലാതെ..... നീ ഇപ്പോൾ എവിടെയാ..... ശേഖരേട്ടൻ എന്തെ "

വിനീത :"എനി...... എനിക്ക്.... അറിയില്ല.... "

രേഷ്മ :"നീ ഇപ്പോൾ എവിടെയാ "

വിനീത :"എനിക്കറിയില്ല.....എനിക്ക് തോന്നുന്നു ഞാൻ ശേഖറിന്റെ വീട്ടിൽ ആണെന്ന് "

രേഷ്മ :"നീ അവിടെ തന്നെ നിക്ക്..... ഞാൻ ഇപ്പോൾ തന്നെ വരാം "

വിനീത :"വേഗം വാ "

അര മണിക്കൂർ ആയപ്പോഴേക്കും രേഷ്മ കാറുമായി വന്നു.

വിനീത വേഗം ഡോർ തുറന്നു അകത്തു കയറി.

അവർ അവിടെ നിന്ന് വേഗത്തിൽ വണ്ടി ഓടിച്ചു പോയി.

രേഷ്മ :"എന്താടി പറ്റിയത് "

വിനീത :"അത് തന്നെയാ എനിക്കും അറിയേണ്ടത്..... ഞാൻ എങ്ങനെയാ അയാളുടെ വീട്ടിൽ വന്നത് "

രേഷ്മ :"നീ തന്നെയാ അയാളുടെ കൂടെ കേറി പോയത്..... ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും നീ കേൾക്കണ്ടേ നല്ല ഫിറ്റ്‌ ആയിരുന്നു നീ"

വിനീത :"ശോ..... ഇനി എന്ത് ചെയ്യും..... "

രേഷ്മ :"ഇന്നലെ എന്റെ ബർത്തഡേ അല്ലായിരുന്നോ അതിന്റെ സന്തോഷത്തിൽ ഓവർ ആയി കുടിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ.....പറഞ്ഞത് പോട്ടെ.....ഞാൻ കെട്ടാൻ

💬 Comments

View all comments