ലക്കി ഡോണർ 2 [Danmee]
📝 Ongoing
👁 260804 views ❤ 200 likes 💬 12 comments
ലക്കി ഡോണർ 2
Lucky Donor Part 2 : Author : Danmee
[ Previous Part ]
ലേബർ റൂമിന് അടുത്തുള്ള ജന്നലിൽ കൂടെ പുറംകാഴ്ചകൾ കണ്ടു നിൽക്കുകയാണ് ഞാൻ. ഈ സാഹചര്യം അല്ലായിരുന്നെങ്കിൽ ഈ ഹോസ്പിറ്റൽ വരാന്ത എന്റെയും അവളുടെയും ബന്ധുക്കളെ കൊണ്ടു നിറഞ്ഞേനെ. അളിയനും ഭാര്യയും പുറത്ത് കാറിൽ ഇരിപ്പൂണ്ട്.
"മെഹ്റിന്റെ ബൈസ്റ്റന്റർ ആരാ "
ലേബർ റൂമിന്റെ ഡോർ തുറന്ന് തല വെളിയിൽ ഇട്ടുകൊണ്ട് സിസ്റ്റർ അവിടെ ഉള്ളവരെ നോക്കി ചോദിച്ചു. ഞാൻ തിടുക്കത്തിൽ ഡോറിനടുത്തേക്ക് ചെന്നു.
" മെഹ്റിൻ പ്രെസവിച്ചു ആൺ കുട്ടിയാണ്."
" മെഹ്റിൻ? "
"കുഴപ്പമൊന്നും ഇല്ല. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും. കുട്ടിയെ കാണാൻ അപ്പുറത്തെ ഡോറിൽ കൂടെ വന്നോളു "
ഞാൻ അവർ പറഞ്ഞ ഡോറിൽ കൂടെ അകത്തേക്ക് ചെന്നു. അവിടെ ഉണ്ടായിരുന്ന സിസ്റ്റർ സാനിറ്റേസർ കയ്യിൽ ഒഴിച്ചു തന്നു. ഞാൻ കൈ കുട്ടിതിരുമ്മിക്കൊണ്ട് നിന്നപ്പോൾ മറ്റൊരു സിസ്റ്റർ എന്റെ മകനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവനെ എന്റെ കയ്യിലേക്ക് വാങ്ങി. കക്ഷി നല്ല ഉറക്കം ആണ്. ഞാൻ അവനെ ചുംബിക്കാൻ ആഞ്ഞപ്പോൾ സിസ്റ്റർ തടഞ്ഞു കൊണ്ട് അവനെ എന്റെ കയ്യിൽ നിന്നും വാങ്ങി. ഞാൻ അവിടെ നിന്നു പുറത്തിറങ്ങി വീട്ടിലേക്കും വെളിയിൽ നിൽക്കുന്ന അളിയനെയും ഫോണിൽ വിളിച്ചു വിവരം പറഞ്ഞു.
ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയി വീട്ടിൽ ചെല്ലുമ്പോൾ അവിടെ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ എല്ലാം അവിടെ ഉണ്ടായിരുന്നു. മോനെ
💬 Comments
View all comments