Chapter Title : ലക്കി ഡോണർ 3 [Danmee]
ഇപ്പോൾ.................. ഇനി നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കാം "
" എനിക്ക് അതിന് കഴിയും എന്ന് തോന്നുന്നില്ല "
" എന്ന് വെച്ചാൽ.............. റിജോ നിന്നോട് എന്താ പറഞ്ഞത്........... അവിടെ എന്താ നടന്നത് "
" ഇക്ക പോയി കഴിഞ്ഞു സർവെൻറ് വന്നു അവളുടെ പണികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു...... റിജോ അവിടെ തന്നെ ഇരിക്കുക ആയിരുന്നു....... സെർവെൻറ് ഉള്ളത് കൊണ്ട് ഞാൻ ആയിട്ട് ഒന്നും സംസാരിക്കാൻ നിന്നില്ല....... കുറച്ചു കഴിഞ്ഞു റിജോ എങ്ങോട്ടോ ഇറങ്ങി പോയി...... എനിക്കും എന്ത് ചെയ്യണം എന്നറിയാതെ ഓരോന്ന് ചിന്തിച്ചോണ്ട് ഇരിക്കുയയായിരുന്നു........ കുറച്ച് മുമ്പ് സെർവെൻറ് അവളുടെ പണി കഴിഞ്ഞു പോയി "
" റിജോ വരുമ്പോൾ അവനും ആയി കാര്യങ്ങൾ സംസാരിച്ചു ഇനി അങ്ങനെ ഉണ്ടാകില്ല എന്ന് ഉറപ്പു കൊടുക്ക് ....... ഞാനും നിങ്ങളുടെ ഇടയിലേക്ക് ഇനി വരില്ല "
" ഇക്കയെ പൂർണമായി എന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്താൻ എനിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല... ഇക്കാക്ക് പറ്റുമോ?.. "
" എനിക്ക്....... നീ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല....... നിനക്ക് റിജോയോട് ഇപ്പോൾ സ്നേഹം ഇല്ലേ....... അവനെ ഒഴുവാക്കും എന്നാണോ?... "
" ഹേയ് അല്ല....... ഇക്കക്ക് മെഹ്റിനോട് സ്നേഹം ഇല്ലാഞ്ഞിട്ടാണോ എന്നെയും മോനെയും കാണാൻ ഇവിടേക്ക് വന്നത്...... അല്ലാലോ....... എനിക്ക് അറിയാം നിങ്ങൾ തമ്മിൽ ഉള്ള സ്നേഹത്തിന്റെ ആഴo.......റിജോയെ എനിക്ക് ജീവൻ ആണ്....... അതോപോലെ തന്നെ എന്നോടും കുഞ്ഞിനോടും ഇക്കാക്ക് സ്നേഹം ഇല്ലേ "
" നീ എന്തെകയാ ഈ പറയുന്നത് "
"
💬 Comments
View all comments