0%

Chapter Title : ലക്കി ഡോണർ 4 [Danmee]

Author : danmee Read All Parts 857

" സുഖം  തന്നെ ഷഹാന...... ഞാൻ ഒന്നും ഫ്രഷ് ആയിട്ട് വരാം "

അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി വാതിൽ അടച്ചു. കുറച്ച് കഴിഞ്ഞ് മെഹ്റിൻ വന്നു വാതിൽ തുറന്നു.

" നീ എന്ത്  ആണ്‌ ഈ കാണിക്കുന്നത്..... ഷഹാന എന്താ ഇവിടെ "

" നമ്മൾ അന്ന് സംസാരിച്ചത് മറന്നു പോയോ.......... അതിന് തന്നെ "

" നിനക്ക് എന്ത് ഭ്രാന്ത് ആയ.......... ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കണ്ട........  പിന്നെ ഉമ്മയും ഇല്ലേ ഇവിടെ "

" ഓഹോ അപ്പോൾ ഉമ്മ ഉള്ളതാണോ പ്രശ്നം "

" ഡി അതല്ല ...... അത്‌ ശെരി അല്ല "

" നിങ്ങൾക്ക് വേണം എങ്കിൽ മതി..... എന്തായാലും അവൾ രണ്ട് ദിവസം ഇവിടെ കാണും "

അതും പറഞ്ഞ്  അവൾ റൂമിനു പുറത്തേക്ക് പോയി. ഞാൻ  ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.
മെഹ്റിനും ഷഹാനയും ആയി മുന്നിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നു. എന്നെ കണ്ടതും അവർ സംസാരം നിർത്തി.

" ഉമ്മ എവിടെ "

ഞാൻ മെഹ്റിനോട് ചോദിച്ചു ഉമ്മ മുകളിലെ  മുറി വൃത്തി ആക്കുകയാണ് "

" അതെന്തിനാ "

" ഉമ്മ മുകളിൽ കിടക്കാം എന്ന് പറഞ്ഞു........ ഉമ്മ കിടക്കുന്ന മുറി  ഷഹാനക്ക്  കൊടുത്തു..... അവൾക്ക് മുകളിലേക്ക് പോകാൻ പറ്റില്ലല്ലോ "

എനിക്ക് മെഹ്റിനോടും ഷഹാനയോടും  എന്തെക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു.  ഉമ്മ ഉള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ അവരുടെ കൂടെ കുറച്ചു നേരം അവിടെ ഇരുന്നു.

💬 Comments

View all comments