0%

Chapter Title : ലക്കി ഡോണർ 4 [Danmee]

Author : danmee Read All Parts 855

നിങ്ങൾക്കുള്ള ബന്ധം  ഞാൻ എതിർത്തില്ലല്ലോ ..... അപ്പോൾ നിങ്ങൾ ഓർത്തില്ലേ ഞാൻ ഭാര്യ  ആണെന്ന് "

" നീ ചുമ്മാ............. ഷഹാനയെ  ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഞാൻ അവളെ  എന്റെ പെങ്ങളെ പോലെ ആണ്‌ കണ്ടിട്ടുള്ളത് "

" സാനിയയും നിങ്ങൾക്ക് മുൻപ് പെങ്ങൾ ആയിരുന്നു "

" അല്ല..... ഷഹാന  അങ്ങനെ ഒരു ആഗ്രഹം പറഞ്ഞോ "

" ഇല്ല..........ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചപ്പോൾ "

"നീ കിടന്ന് ഉറങ്ങിക്കോ "

ഞാൻ മേഹ്‌റിനെ വിട്ടു മറി തിരിഞ്ഞു കിടന്നു.

അതിന് ശേഷം അവളും ഞാനും അതിനെ പറ്റി സംസാരിചിട്ടില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ വരുമ്പോൾ. എന്റെ വീട്ടിൽ നിന്നും ഒരു കാർ പുറത്തേക്ക് പോകുന്നത് കണ്ടു. ഞാൻ വീട്ടിൽ കയറുമ്പോൾ . ഹാളിൽ ഇരുന്നു സംസാരിക്കുന്ന ഷഹാനയെയും  എന്റെ ഉമ്മയെയും ആണ്‌ കാണുന്നത് ഉമ്മയുടെ മടിയിൽ എന്റെ കുഞ്ഞ് ഇരിപ്പുണ്ട്. ഷഹാന  അവളുടെ  ഓട്ടോമാറ്റിക് വീൽ  ചെയറിൽ ഇരുന്നുകൊണ്ട് ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ കളിപ്പിക്കുന്നു. എന്നെ കണ്ടതും  ഉമ്മ

പറഞ്ഞു.

" മോനെ ഇത് ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ "

ഞാൻ ഷഹാനയെ നോക്കി ചിരിച്ചു. അവൾ നാണം കലർന്ന ഒരു ചിരി പാസ്സ് ആക്കി. ഉമ്മ ചിരിച്ചുകൊണ്ട് തുടർന്നു

"നിന്റെ മക്കളുടെ കൂടെ കുറച്ചു ദിവസം നിൽക്കാം എന്ന് പറഞ്ഞു വന്നതാ..... ഇവിടെ വന്നപ്പോൾ അവർ ഇവിടെ ഇല്ല എന്ന് അറിയുന്നത്.. ഇവളെ ആക്കിയിട്ടു ഇവളാ വാപ്പ ഇപ്പോൾ അങ്ങോട്ട് പോയതേ  ഉള്ളു "

💬 Comments

View all comments