0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 597

ആ ഗുരുമന്തിരംത്തിന്റെ അവിടെന്ന് വലത്തോട്ട് ആണ്‌. "

"ആഹ...... അവിടെന്ന്  നേരെ കുറച്ച് മുന്നോട്ട് പോയാൽ ഞങ്ങളുടെ  വിടാണ്......... നീ ഇങ്ങോട്ട് താമസം മാറിയിട്ട്  അങ്ങോട്ട് ഒന്ന് ഇറങ്ങാൻ തോന്നിയില്ലല്ലോ "

" വരണം  എന്ന് ഉണ്ടായിരുന്നു .... പിന്നെ നിങ്ങൾ എങ്ങനെ പ്രീതികരിക്കും  എന്ന് അറിയതോണ്ടാ "

" ഉമ്മ നിന്നെ കുറിച്ച് എപ്പോഴും പറയും ....... നീ ഒരു കാര്യം ചെയ്യ് ഇപ്പോൾ ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വാ "

മെഹ്റിൻ പറഞ്ഞതിനെ ഞാനും പിന്തങ്ങി.

" അത് ശെരിയാ  ഇന്ന് നീ അവിടെ  നിൽക്ക് നാളെ ഞാൻ കുഞ്ഞിനെ കാണാൻ വരുമ്പോൾ ഹോസ്പിറ്റലിൽ ആക്കാം "

" വേണ്ട ..... ഇപ്പോൾ വേണ്ട  ഞാൻ വരം  ..... ഇങ്ങനെ  മാമി എന്നെ കാണണ്ട  ഞാൻ പിന്നീട് വരം "

കുറച്ച് നേരം കയിഞ്ഞ് എന്തോ കണ്ട് ഞെട്ടിയപോലെ  ആസിയ പറഞ്ഞു.

" വണ്ടി നിർത്ത് "

ഞാൻ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി.

" എന്താ എന്ത് പറ്റി "

" ഒന്നും ഇല്ല ഞാൻ ഇപ്പോൾ വരാം "

അതും പറഞ്ഞ് അവൾ കാറിൽ നിന്നും ഇറങ്ങി. ഞാൻ മേഹ്‌റിനെ നോക്കി. അവൾ അവൾക്കൊന്നും അറിയില്ല എന്ന് പറഞ്ഞു. ആസിയ നേരെ പോയത് ഒരു മെഡിക്കൽ സ്റ്റോറിലേക്ക് ആണ്‌ അവിടെ നിന്ന് എന്തോ വാങ്ങി അവൾ തിരിച്ചു വണ്ടിയിൽ കേറി. അതിന് ശേഷം അവൾ എന്തോ വലിയ ചിന്തയിൽ ആയിരുന്നു. മെഹ്റിൻ എന്തെക്കെയോ അവളോട് ചോദിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.  ഞാൻ അവളുടെ വീടിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഞങ്ങളോട് യാത്ര പറഞ്ഞുകൊണ്ട് അവൾ കാറിൽ നിന്നും ഇറങ്ങി. ആ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

ഞാനും മെഹ്റിനും വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ നമ്മളെയും കാത്തിരിപ്പുണ്ടായിരുന്നു. ഷഹാനയെ അവളുടെ വാപ്പ വന്ന് കൂട്ടികൊണ്ട് പോയിരുന്നു. ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി. കുഞ്ഞിനെ കാര്യത്തിൽ ഉമ്മാക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഉമ്മയും അവളും ഞാൻ അവിടെ ഉണ്ടെന്ന് തന്നെ മറന്നപ്പോൾ ഞാൻ വീട്ടിൽ

💬 Comments

View all comments