Chapter Title : ലക്കി ഡോണർ 5 [Danmee]
കാണുന്നത്. ഞാൻ അവളുടെ അടുത്ത് തന്നെ ചെന്നിരുന്നു. ഞാൻ വന്നിരുന്നത് കണ്ട് അവൾ ഒന്ന് നിവർന്നിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്ന ശേഷം ഞാൻ അവളോട് ചോദിച്ചു.
" മേഹ്‌റിനെ റൂമിലേക്ക് മാറ്റിയായിരുന്നു "
" ഞാൻ അറിഞ്ഞു "
" അവൾക്ക് ഒന്ന് കാണണം എന്ന് പറഞ്ഞു "
" ആരെ "
" ആസിയയെ "
" എന്നെ അവൾക്ക് എങ്ങനെ അറിയാം "
" ഞാൻ പറഞ്ഞിട്ടുണ്ട്..... പിന്നെ ഉമ്മയും മറ്റും "
" എന്താ എന്നെ കുറിച്ച് പറഞ്ഞത്...... കുടുംബത്തിന് മനക്കേട് ഉണ്ടാക്കി ഒളിച്ചോടി പോയവൾ എന്നോ? ""
" ഹേയ് അങ്ങനെ ഒന്നും അല്ല.......... നീ വാ റൂമിൽ വന്ന് ഒന്ന് ഫ്രഷ് ആകുക എങ്കിലും ചെയ്യ്.... എന്ത് കോലമാടി ഇത് "
" ഞാൻ വരം....... ഇപ്പോൾ അല്ല ....... ഞാനും ഷാഹിറും കൂടി........... "
അവളോട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല. കുറച്ച് നേരം അവിടെ ഇരുന്ന ശേഷം ഞാൻ റൂമിലേക്ക് പോയി. മെഹ്റിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സിസ്റ്റർ വന്നു പറഞ്ഞു.
"ശില്പ ഡോക്ടർനെ ഒന്ന് ചെന്ന് കാണാൻ പറഞ്ഞു കേട്ടോ "
ഞാൻ മേഹ്‌റിനെ ഒന്ന് നോക്കിയ ശേഷം . ഡോക്ടർനെ കാണാൻ പോയി.
ഞാൻ ചെല്ലുമ്പോൾ ഡോക്ടർന്റെ ഒപി ടൈം കഴിഞ്ഞിരുന്നു.
" ഹാ ആദിൽ വരൂ........ ഇരിക്കു "
ഞാൻ അവിടെ ഇരുന്നപ്പോൾ ഡോക്ടർന്റെ മുറിയിൽ ഉണ്ടായിരുന്ന ഒരു സിസ്റ്റർ റൂമിനു പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി.
" എന്ത ഡോക്ടർ "
💬 Comments
View all comments