Chapter Title : ലക്കി ഡോണർ 5 [Danmee]
പിന്നെ നാട്ടുനടപ്പ് അനുസരിച്ചു മരിച്ച ആളിന്റെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ മറവിനു ഇരിക്കണം എന്നാണല്ലോ ....... എന്റെ മോളെ ആ മീരന്റ വീട്ടിൽ പറഞ്ഞു വിടണോ...... അവളെ നീ തറവാട്ടിൽ കൊണ്ട് അക്കു.... കുട്ടികൾ ഒന്നും ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അതിന്റെ അവകാശവും പറഞ്ഞു അവർ എന്റെ വീട്നിരങ്ങിയേനെ. "
"നീ അവളെയും കൊണ്ട് പൊക്കോ ഞാൻ ആംബുലൻസ്ഇൽ ബോഡിയും ആയി വരാം "
മാമാ പിന്നെയും ഓരോ മുടന്തൻ നയങ്ങളും പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും തൽകാലം ആസിയയെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ഒരു സീൻ അക്കണ്ട എന്ന് വിചാരിച്ചു മാമാ പറഞ്ഞത് പോലെ അവളെ ഞങ്ങളുടെ തറവാട്ടിൽ എത്തിക്കാൻ ഞാൻ തിരുമാനിച്ചു.
ഞാൻ ആസിയയുടെ വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. ഞാൻ അവളുടെ വീട്ടിനു വെളിയിൽ വണ്ടി നിർത്തി. ആ വീട് മുഴുവൻ ഇരുട്ട് മുടിയിരുന്നു. ഒരു ലൈറ്റ് പോലും ഇട്ടിട്ട് ഇല്ല. ഞാൻ കോളിങ് ബെൽ തപ്പി പിടിച്ച് അതിൽ വിരൽ അമർത്തി. കുറച്ച് നേരം ആയിട്ടും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സിറ്റ്ഔട്ട്‌ന് ഉള്ളിലേക്ക് കയറി മുൻ വാതിലിൽ തട്ടിവിളിക്കാൻ ഒരുങ്ങി. എന്റെ കൈ തട്ടിയ കതക് തുറന്നു.
" ആസിയ.... ആസിയ "
ഞാൻ വിളിച്ചെങ്കിലും അനക്കം ഒന്നും ഇല്ലായിരുന്നു... എനിക്ക് ചെറിയ ഭയം തോന്നി തുടങ്ങി. ഞാൻ വീടിനുള്ളിൽ കയറി. ഇരുട്ട് കാരണം ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.
ആഹ്ഹ്ഹ്ഹ്ഹ്
ഞാൻ അറിയാതെ എന്തിലോ ചവിട്ടി. കാലുതെന്നി ഞാൻ നിലത് വീണു.
" ആരാ ഹ്ഹ "
" ഹാ... ഇത് ഞാനാ ആദിൽ നീ വിളക്ക് എന്തെങ്കിലും ഇട്ടേ "
ഇരുട്ടത് അവളുടെ നിഴൽ ഞാൻ കണ്ടു. അവിടെ ഡയ്‌നിങ് ടേബിളിൽ തലവെച്ചു ഇരിക്കുകയിരുന്നു അവൾ. അവിടെ നിന്നും എഴുന്നേറ്റ അവൾ ലൈറ്റ് ഇട്ട്. പെട്ടെന്ന് വെട്ടം വന്നപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. അൽപ്പം സമയം എടുത്തു എന്റെ കാഴ്ച തിരിച്ചു വരാൻ. കണ്ണ് തിരുമിക്കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഞാൻ കണ്ട കാഴ്ച്ച
💬 Comments
View all comments