0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 600

ഞെട്ടിക്കുന്നത് ആയിരുന്നു.

ആസിയ  ഹോസ്പിറ്റലിൽ നിന്നും ധരിച്ചിരുന്ന  ടോപ് മാത്രം ഇട്ട് നിൽക്കുന്നു മാത്രമല്ല. തലയിൽ കൂടി  വെള്ളം കോരി ഒഴിച്ചപോലെ അവൾ നനഞ്ഞിരുന്നു. എനിക്ക് എന്തോ  അവളെ അങ്ങനെ നോക്കിനില്ക്കാൻ തോന്നിയില്ല ഞാൻ തല കുനിച്ചു നിലത്തു നോക്കി. അപ്പോഴാണ് തറയിൽ ഞാൻ  ചവിട്ടി വീണ സാധനം എന്റെ ശ്രെദ്ധയിൽ പെടുന്നത്. അത് ഒരു പ്രെഗ്നസി കിറ്റ് ആയിരുന്നു. ഞാൻ അതിലേക്ക് നോക്കുന്നത് കണ്ട ആസിയ അത് കാലുകൊണ്ട് തട്ടി മാറ്റി. അതിൽ നിന്നും എന്റെ ശ്രെദ്ധ മറിഎങ്കിലും ഞാൻ അവളെ നോക്കാതെ പറഞ്ഞു.

" നീ പെട്ടെന്ന് റെഡി ആകു  നമുക്ക്  തറവാട്ടിലേക്ക് പോകാം "

" ഷെഹീർ ഇക്ക  പോയി അല്ലെ "

" ഹേയ്  അല്ല .... നിന്റെ ഉമ്മ കാണാ...... ൻ "

" കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട എനിക്ക് അറിയാം..... ഞാൻ നിങ്ങളുടെ കൂടെ വരുന്നതിനു മുൻപ് വാപ്പ എന്നെ കൊണ്ട്  കുറച്ച് പേപ്പറുകളിൽ ഒപ്പിടിപ്പിച്ചു വാങ്ങിയിട്ടുണ്ടായിരുന്നു അതിൽ ഒന്ന്  വേണ്ടിലേറ്ററിൽ നിന്നും പെഷ്യന്റിനെ മാറ്റാൻ ഉള്ള സമ്മതപത്രം ആയിരുന്നു. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞാൻ ഒപ്പിട്ട് കൊടുത്തത്..... വാപ്പ  ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ അവിടെ എത്തി അപ്പോൾ തൊട്ടേ എനിക്ക് സംശയം ഉണ്ടായിരുന്നു... പക്ഷേ വാപ്പയെ ചോദ്യം ചെയ്യാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ "

" നീ എന്തെക്കെയാ ഈ പറയുന്നത് "

" ആദിൽന് എന്റെ വാപ്പയുടെ സ്വഭാവം അറിയാവുന്നത് അല്ലെ... ഞാൻ അറിയുന്ന വാപ്പ ഒരിക്കലും എന്നെ കാണാൻ  വരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു  അതവ വരുന്നെങ്കിൽ അത് എന്നെയും  ഷാഹിർഇക്കയെയും  കൊല്ലാൻ ആയിരിക്കണം...... ഞാൻ  വാപ്പയെ  ശ്രെദ്ധിക്കുണ്ടായിരുന്നു വാപ്പാക്ക്  ആ ആക്‌സിഡന്റിൽ പങ്ക് ഉണ്ട്  പക്ഷേ അതിന് ഉള്ള തെളിവുകൾ  എന്റെ പക്കൽ ഇല്ല.... എന്നെ തിരിച്ചു വീട്ടിൽ എത്തിച്ച് വാപ്പ തീരുമാനിക്കുന്ന ജീവിതം  എന്നിൽ അടിച്ചേല്പിക്കാൻ ആണ്‌ വാപ്പയുടെ തീരുമാനം......  വാപ്പയുടെ നീക്കം എന്താണെന്ന് അറിയാൻ ഞാൻ കാത്തിരുന്നു... പിന്നെ ഡോക്ടറിൽ നിന്നും ഷെഹീർഇക്കയുടെ അവസ്ഥ ഞാൻ

💬 Comments

View all comments