0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 601

മനസിലാക്കിയിരുന്നു.. എന്തെങ്കിലും ഒരു പ്രേതിക്ഷ ഉണ്ടായിരുന്നേൽ ഞാൻ ആ പേപ്പറിൽ സൈൻ ചെയ്യില്ലായിരുന്നു... "

" പിന്നെ എന്തിനാ  നീ ഒന്നും അറിയാത്തത് പോലെ ഞങ്ങളുടെ കൂടെ വന്നത് "

" ഞാൻ ഡോക്ടറിനെ കാണാൻ പോയിരുന്നു..... ഷഹീർ ഇക്ക ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ല  എന്ന് മനസിലാക്കിയ എനിക്ക് വിഷമം  അടക്കാൻ സാധിച്ചില്ല  വാപ്പാക്ക് എന്റെ മാറ്റം മനസിലാവാതിരിക്കാൻ ആണ്‌  ഞാൻ  നിങ്ങളുടെ റൂമിൽ  വന്നത്. അവിടെത്തെ ബാത്‌റൂമിൽ ഇരുന്ന് എന്റെ സങ്കടം എല്ലാം ഞാൻ കരഞ്ഞു  തിർത്തു.... പിന്നെ വാപ്പ ഷഹീർ ഇക്കാടെ മരണം  ഉറപ്പാക്കാൻ വേണ്ട പദ്ധതി അസുത്രണം  ചെയ്തു. അതിന് ഞാൻ തടസം  നിക്കും എന്ന് കരുതി  എന്നെ നിങ്ങളുടെ കൂടെ പറഞ്ഞു വിട്ടു.... വാപ്പയുടെ കൂടെ വീട്ടിലേക്ക് പോകാതെ  എങ്ങനെ രക്ഷപെടും  എന്ന് ചിന്തിച്ച  എനിക്ക് വാപ്പ തന്നെ തുറന്ന് തന്ന  വഴി "

" എന്നിട്ട് നീ എന്താ  എങ്ങോട്ടും പോകാതിരുന്നത് "

" ഞാനും  ഷഹീർ  ഇക്കയും ഒളിച്ചോടുന്ന സമയത്ത്  ഞാൻ  പ്രെഗ്നന്റ് ആയിരുന്നു.. ആ ഓട്ടത്തിന് ഇടക്ക് ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ട്ടം  ആയി..  പിന്നീട് കുറെ കയിഞ്ഞ് ആണ്‌ ഞാൻ വീണ്ടും പ്രെഗ്നന്റ് ആവുന്നത് പക്ഷേ അപ്പോൾ ഒന്നും ഞങ്ങൾ  സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരുന്നില്ല. ആ കുഞ്ഞിനെ ഞങ്ങൾ  അബോട്ട് ചെയ്തു. എന്റെ വാപ്പയുടെ മുന്നിൽ വിജയിച്ചു കാണിക്കണം എന്ന വാശി  ആയിരുന്നു ഷഹീർഇക്കാക്ക്... അതിന്  ആ  കുഞ്ഞ് അപ്പോൾ തടസം  ആകും എന്ന് ഞാൻ തന്നെ ആണ്‌ പറഞ്ഞത്. പിന്നീട് ഇക്ക എനിക്ക് ഒരു ജോലി ശെരിയാക്കി. ഇപ്പോഴാണ് ഇക്കാക്ക് പ്രൊമോഷൻ ഒക്കെ ശെരിയായത്  അതും ഇവിടുത്തെ ഓഫീസിലേക്ക്... നമ്മുടെ ഇത്രയും നാളത്തെ സമ്പാദ്യവുമായി ഞങ്ങൾ  ഇങ്ങോട്ട് യാത്ര തിരിച്ചു ഒരു പുതിയ ജീവിതം  തുടങ്ങാൻ ഒരുങ്ങുമ്പോൾ ആണ്‌ .............. അയാളെ  എന്റെ വാപ്പയെ ഞാൻ വെറുതെ  വീടില്ല .... അയാളോട്  പ്രേധികാരം ചെയ്യണം എന്ന് ഉറച്ച ഞാൻ ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയത്... പക്ഷെ ഇനി മുന്നോട്ട് ഉള്ള എന്റെ ജീവിതത്തിൽ  എനിക്ക്

💬 Comments

View all comments