Chapter Title : ലക്കി ഡോണർ 5 [Danmee]
ആരെങ്കിലും ഒക്കെ വേണം എന്ന് തോന്നി.... ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പിൽ ആയിരുന്നു.. മേഹ്‌റിനിൽ നിന്നും നിങ്ങളുടെ കുട്ടികളുടെ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ആ ആഗ്രഹം ഇരട്ടിച്ചു. അതാ മെഡിക്കൽ സ്റ്റോറിൽ നിന്നും പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തത്...... അത് നെഗറ്റീവ് ആയിരുന്നു....ഞാൻ പൂർണം ആയി തളർന്നു പോയി.."
" നീ ഇങ്ങനെ വിഷമിക്കാതെ .... നീ പറഞ്ഞത് ഒക്കെ സത്യം ആണെങ്കിൽ ഞാൻ നിന്റെ കൂടെ കാണും...... ഇപ്പോൾ നീ എന്റെ കൂടെ വാ .... നിനക്ക് അവസാനം ആയി ഷഹീർനെ ഒന്ന് കാണണ്ടേ "
" എന്റെ വീട്ടിൽ ഞാൻ ചെന്നാൽ അവിടെന്ന് പിന്നെ ഒരിക്കലും എനിക്ക് പുറത്ത് കടക്കാൻ പറ്റില്ല അതെനിക്ക് അറിയാം "
" നീ വീട്ടിൽ പോവണ്ട..... പള്ളിയിൽ ആണ് നേരെ മയ്യത് കൊണ്ട് പോകുന്നത്..... ഇവിടെ അടുത്ത് ഉള്ള ഒരു പള്ളിയിൽ മയ്യത്ത് കുളിപ്പിച്ച് നാളെ രാവിലെ പള്ളിയിൽ എത്തിക്കാനാ മാമയുടെ പ്ലാൻ "
" അപ്പോൾ ഇക്കയുടെ ബോഡി പോലും അയാൾ അവർക്ക് വിട്ടുകൊടിക്കില്ലേ....... മീരൻ മാമാ വിവരം അറിഞ്ഞോ "
" പള്ളിയിൽ വിളിച്ചു അങ്ങനെ അവർ അറിഞ്ഞെന്ന മാമാ പറഞ്ഞത് "
" പാവം ഞങ്ങളുടെ പ്രേമത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് വാപ്പ മീരൻ മാമയെ ഒരുപാട് ഉപത്രവിച്ചിട്ടുണ്ട് "
" നിന്നെ മറവിൽ കിടത്താൻ അവർ വാശി പിടിക്കും എന്ന് ഓർത്ത മാമാ മയ്യത്ത് നേരെ പള്ളിയിൽ കൊണ്ട് പോകുന്നത്..... നിനക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതും മാമക്ക് ഉപകാരം ആയി "
" അതെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ "
" നീ എന്ത് തീരുമാനിച്ചു എന്റെ കൂടെ വരുന്നുണ്ടോ..... അതോ മാറ്റ് എങ്ങോട്ടെങ്കിലും മാറാണോ "
കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം അവൾ പറഞ്ഞു.
"ഞാൻ ആദിൽന്റെ കൂടെ വരാം എന്നിട്ട് പള്ളിയിൽ വെച്ച് ഷഹീർ ഇക്കയെ അവസാനം ആയി കണ്ട ശേഷം മീരൻ മാമയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോകാം...... വാപ്പക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു തിരിച്ചടി
💬 Comments
View all comments