Chapter Title : ലക്കി ഡോണർ 5 [Danmee]
തറവാട്ടിൽ എത്തിക്കാൻ ഞാൻ തിരുമാനിച്ചു.
ഞാൻ ആസിയയുടെ വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. ഞാൻ അവളുടെ വീട്ടിനു വെളിയിൽ വണ്ടി നിർത്തി. ആ വീട് മുഴുവൻ ഇരുട്ട് മുടിയിരുന്നു. ഒരു ലൈറ്റ് പോലും ഇട്ടിട്ട് ഇല്ല. ഞാൻ കോളിങ് ബെൽ തപ്പി പിടിച്ച് അതിൽ വിരൽ അമർത്തി. കുറച്ച് നേരം ആയിട്ടും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സിറ്റ്ഔട്ട്‌ന് ഉള്ളിലേക്ക് കയറി മുൻ വാതിലിൽ തട്ടിവിളിക്കാൻ ഒരുങ്ങി. എന്റെ കൈ തട്ടിയ കതക് തുറന്നു.
" ആസിയ.... ആസിയ "
ഞാൻ വിളിച്ചെങ്കിലും അനക്കം ഒന്നും ഇല്ലായിരുന്നു... എനിക്ക് ചെറിയ ഭയം തോന്നി തുടങ്ങി. ഞാൻ വീടിനുള്ളിൽ കയറി. ഇരുട്ട് കാരണം ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.
ആഹ്ഹ്ഹ്ഹ്ഹ്
ഞാൻ അറിയാതെ എന്തിലോ ചവിട്ടി. കാലുതെന്നി ഞാൻ നിലത് വീണു.
" ആരാ ഹ്ഹ "
" ഹാ... ഇത് ഞാനാ ആദിൽ നീ വിളക്ക് എന്തെങ്കിലും ഇട്ടേ "
ഇരുട്ടത് അവളുടെ നിഴൽ ഞാൻ കണ്ടു. അവിടെ ഡയ്‌നിങ് ടേബിളിൽ തലവെച്ചു ഇരിക്കുകയിരുന്നു അവൾ. അവിടെ നിന്നും എഴുന്നേറ്റ അവൾ ലൈറ്റ് ഇട്ട്. പെട്ടെന്ന് വെട്ടം വന്നപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. അൽപ്പം സമയം എടുത്തു എന്റെ കാഴ്ച തിരിച്ചു വരാൻ. കണ്ണ് തിരുമിക്കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഞാൻ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് ആയിരുന്നു.
ആസിയ ഹോസ്പിറ്റലിൽ നിന്നും ധരിച്ചിരുന്ന ടോപ് മാത്രം ഇട്ട് നിൽക്കുന്നു മാത്രമല്ല. തലയിൽ കൂടി വെള്ളം കോരി ഒഴിച്ചപോലെ അവൾ നനഞ്ഞിരുന്നു. എനിക്ക് എന്തോ
💬 Comments
View all comments