0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 1.2K

എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഹാ എന്തോ വരട്ടെ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ  ഓഫീസിലേക്ക് വണ്ടി തിരിച്ചു.

അന്ന് ഓഫീസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ വൈകുന്നേരം  വളരെ വൈകി ആണ്‌ ഞാൻ വീട്ടിൽ എത്തിയത്. ഞാൻ വീട്ടിനുള്ളിലേക്ക് കേറുമ്പോൾ ഷഹാന മെഹ്റിന്റ വയറിൽ  ചെവിചേർത്ത്ഇരിക്കുന്നത് ആണ്‌ കാണുന്നത്. സെറ്റിയിൽ ഇരുന്നിരുന്ന മെഹ്റിൻ എന്നെ കണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി. വീൽചെയർൽ ഇരുന്നുകൊണ്ട് കുനിഞ്ഞു കിടന്നിരുന്ന ഷഹാന പെട്ടെന്ന് നിവർന്നിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

" നിന്നെ ഇന്ന് ഇക്കാക്ക വിളിച്ചിരുന്നോ "

ഉമ്മയുടെ ചോദ്യം കെട്ട് ഞാൻ  ചെറുതായൊന്നു ഞെട്ടി.

" ആ  വിളിച്ചിട്ടുണ്ടായിരുന്നു "

" എന്നിട്ട് നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ "

" ഇന്ന് നല്ല തിരക്ക് ആയിരുന്നുമ്മ ................പിന്നെ  അത് ചെറിയ ഒരു ആക്‌സിഡന്റ് ആണ്‌  വേറെ കുഴപ്പം ഒന്നും ഇല്ലെന്ന പറഞ്ഞത് "

" എന്തായാലും ആസിയക്ക് ഒരു ആപത്തു വന്നപ്പോൾ  ഇക്കാക്ക തന്നെ സഹായത്തിന് വന്നല്ലോ........ എന്നാലും എനിക്ക് വിശ്വസിക്കാൻ  പറ്റുന്നില്ല....  ഇക്കാക്ക അവളോട് ക്ഷേമിച്ചെന്ന് "

" വയസ് ഓക്കേ ആയില്ലേ..... മോളെ കാണണം എന്ന് തോന്നി കാണും "

" എനിക്ക് അവളെയും  കെട്ടിയോനെയും ഒന്ന് കാണണം  ...... അവളെ കണ്ടിട്ട് ഇപ്പൊ പത്തു വർഷത്തോളം  ആയില്ലേ "

" അവർ ഇവിടെ അടുത്ത് എവിടെയോ ആണ്‌ താമസം  ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിട്ട്  നമുക്ക് ഒരുദിവസം പോകാം "

ഞാൻ അത് പറഞ്ഞപ്പോൾ ഉമ്മ എന്തോ ആലോചിച്ചു നെടുവിർപ്പിട്ടു.

💬 Comments

View all comments