0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 580

എഴുന്നേൽക്കാൻ ഒരുങ്ങി. വീൽചെയർൽ ഇരുന്നുകൊണ്ട് കുനിഞ്ഞു കിടന്നിരുന്ന ഷഹാന പെട്ടെന്ന് നിവർന്നിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

" നിന്നെ ഇന്ന് ഇക്കാക്ക വിളിച്ചിരുന്നോ "

ഉമ്മയുടെ ചോദ്യം കെട്ട് ഞാൻ  ചെറുതായൊന്നു ഞെട്ടി.

" ആ  വിളിച്ചിട്ടുണ്ടായിരുന്നു "

" എന്നിട്ട് നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ "

" ഇന്ന് നല്ല തിരക്ക് ആയിരുന്നുമ്മ ................പിന്നെ  അത് ചെറിയ ഒരു ആക്‌സിഡന്റ് ആണ്‌  വേറെ കുഴപ്പം ഒന്നും ഇല്ലെന്ന പറഞ്ഞത് "

" എന്തായാലും ആസിയക്ക് ഒരു ആപത്തു വന്നപ്പോൾ  ഇക്കാക്ക തന്നെ സഹായത്തിന് വന്നല്ലോ........ എന്നാലും എനിക്ക് വിശ്വസിക്കാൻ  പറ്റുന്നില്ല....  ഇക്കാക്ക അവളോട് ക്ഷേമിച്ചെന്ന് "

" വയസ് ഓക്കേ ആയില്ലേ..... മോളെ കാണണം എന്ന് തോന്നി കാണും "

" എനിക്ക് അവളെയും  കെട്ടിയോനെയും ഒന്ന് കാണണം  ...... അവളെ കണ്ടിട്ട് ഇപ്പൊ പത്തു വർഷത്തോളം  ആയില്ലേ "

" അവർ ഇവിടെ അടുത്ത് എവിടെയോ ആണ്‌ താമസം  ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിട്ട്  നമുക്ക് ഒരുദിവസം പോകാം "

ഞാൻ അത് പറഞ്ഞപ്പോൾ ഉമ്മ എന്തോ ആലോചിച്ചു നെടുവിർപ്പിട്ടു. എന്നിട് അകത്തേക്ക് നടന്നു. ഞാൻ മെഹ്റിന്റെ കൂടെ സെറ്റിയിൽ ഇരുന്നു.

" ബാല്യകാലസഗീയെ  കണ്ടോ ഇന്ന് "

" ഏയ്യ് ഞാൻ മാമായെ മാത്രമേ കണ്ടുള്ളു "

" കാണാൻ ആഗ്രഹം ഇല്ലേ "

" എന്തിന്....... അവൾ അവളുടെ കെട്ടിയോനും ആയിട്ട് സുഗയിട്ട് കാഴിയുന്നുണ്ട് "

" ഇല്ലായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു അല്ലെ "

അവൾ എന്റെ വയറിൽ ചെറുതായി ഒന്ന് ഇടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. എന്നിട്ട് ഷഹാനയെ നോക്കി തുടർന്നു.

" കേട്ടോ ഷഹാന  ഈ ആസിയ  ഒളിച്ചോടി പോയത് തൊട്ട് കുറച്ച് ദിവസത്തേക്ക് ഇക്ക  മുറിക്കുള്ളിൽ  ഇരുന്ന് കരച്ചിൽ തന്നായിരുന്നു....... അവസാനം  ഉമ്മ ഒരു വിധത്തിൽ ആണ്‌ ആശ്വസിപ്പിച്ചത് "

" നീ ഒന്ന് ചുമ്മാതിരുന്നേ "

" എന്ത് ഇങ്ങക്ക് ദേഷ്യം വരുന്നുണ്ട"

എന്റെ ശരീരത്തിൽ ചെറുതായി അടിച്ചു കൊണ്ട്

💬 Comments

View all comments