0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 578

ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി  മാമാ "

" ഹാ  ഞാൻ വിളിക്കാം..... പിന്നെ  ഇവിടെ നിന്നത് കൊണ്ട് ഉപയോഗം  ഒന്നും ഇല്ല... നീ പൊക്കോ  നിന്റെ കാര്യങ്ങൾ നടക്കട്ടെ "

" ശെരി മാമാ "

തിരിച്ചു കാറിൽ കേറുമ്പോൾ എന്റെ മനസ്സിൽ മാമയുടെ  പെരുമാറ്റത്തിൽ വല്ലാത്ത സംശയം  തോന്നി. മെഹ്റിൻ എന്തെങ്കിലും കാര്യത്തിന് എന്നോട് പരിഭവം  പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആസിയയുടെ  കാര്യം ആയിരിക്കും.  ആസിയ എന്റെ കളിക്കുട്ടുകാരി. എനിക്ക് അവളെ ഇഷ്ട്ടമായിരുന്നു. പക്ഷേ അവളോട് പറഞ്ഞിട്ടില്ലയിരുന്നു. കുട്ടിക്കാലത്ത് എല്ലാവർക്കും അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടാകും. എനിക്ക് അത് ആസിയ ആയിരുന്നു. വെക്കേഷന് അവളുടെ വീട്ടിൽ ചെല്ലുമ്പോൾ  അവളോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷേ ആ വലിയ  വീട്ടിൽ അവളെ  ഒറ്റക്ക് കിട്ടാൻ പ്രയാസം ആയിരുന്നു. പിന്നെ എന്റെ മുറപ്പെണ്ണ് ആയത്  കൊണ്ട്  എനിക്ക് തന്നെ കിട്ടും എന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്റെ പ്രതിക്ഷ  എല്ലാം തെറ്റിച്ചു കൊണ്ടാണ് ആ വാർത്ത ഞാൻ അറിയുന്നത്. ആസിയ ആരുടെയോ കൂടെ ഒളിച്ചോടി പോയി. ഞാൻ കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. പരിക്ഷ കഴിഞ്ഞു അവളെ  കാണാൻ കാത്തിരുന്ന എനിക്ക് അത് വല്ലാത്ത ഷോക്ക് ആയിരുന്നു. ഖദർ മാമായുടെ  ഒരു പണിക്കാരന്റെ അകന്ന ബന്ധു ആയിരുന്നു ഷെഹീർ. വാപ്പയെയും ഉമ്മയെയും കുട്ടികലത്തെ നഷ്ട്ടപെട്ട അവന്റെ പഠിത്തം എല്ലാം നോക്കിയിരുന്നത് ഖദർ മാമാ തന്നെ ആയിരുന്നു. ഖദർ മാമാ കലിതുള്ളിക്കൊണ്ട് ഈ നടുമുഴുവൻ  അവരെ തിരക്കി നടന്നത്  എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. ഇന്നത്തെ ഖദർ മാമയുടെ പെരുമാറ്റത്തിൽ എനിക്ക് നല്ല  സംശയം  ഉണ്ടായിരുന്നു.  ആസിയയോട് മാമാ ഷെമിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഹാ എന്തോ വരട്ടെ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ  ഓഫീസിലേക്ക് വണ്ടി തിരിച്ചു.

അന്ന് ഓഫീസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ വൈകുന്നേരം  വളരെ വൈകി ആണ്‌ ഞാൻ വീട്ടിൽ എത്തിയത്. ഞാൻ വീട്ടിനുള്ളിലേക്ക് കേറുമ്പോൾ ഷഹാന മെഹ്റിന്റ വയറിൽ  ചെവിചേർത്ത്ഇരിക്കുന്നത് ആണ്‌ കാണുന്നത്. സെറ്റിയിൽ ഇരുന്നിരുന്ന മെഹ്റിൻ എന്നെ കണ്ട്

💬 Comments

View all comments