0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 583

കാണുന്നത് നിറക്കണ്ണുകളോടെ വീൽചായറിൽ ഇരിക്കുന്ന ഷഹാനയെ  ആണ്‌. മെഹ്റിൻ അവളെ കണ്ടെന്നു മനസിലാക്കിയ അവൾ  പെട്ടെന്ന് വീൽചായർ  തിരിക്കാൻ നോക്കി. പക്ഷേ അത് ഒരു സൈഡ് കൊണ്ട് പൊങ്ങി മറിയാൻ തുടങ്ങി. അത് മനസിലാക്കിയ മെഹ്റിൻ പെട്ടെന്ന് എഴുന്നേറ്റ് അവളെ  പിടിക്കാൻ ശ്രെമിച്ചു. പക്ഷേ അവൾ  വീൽചായർറോടുകുടി തഴെ വീണു. വീൽചായറിൽ  പിടിച്ച മെഹ്റിനും വീണു. ബാലൻസ് തെറ്റിയ അവൾ  ഷഹാനയുടെ  ചായറിനു മുകളിൽ കുടിയാണ് വീണത് . അവളുടെ  വയർ അതിന്റ കമ്പിയിൽ ശക്തമായി ഇടിച്ചു.

" ഇക്കആആ "

ഞാൻ ഓടിച്ചെന്നു അവളെ പിടിച്ചുഎഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു. അവൾ വയറു പൊത്തി കരയുന്നുണ്ടായിരുന്നു. ഞാൻ അവളെ  പൊക്കി സെറ്റിയിൽ ഇരുത്തി എന്നിട്ട് ഷഹാനയെ എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു. അവളെ  വീൽചായറിൽ  തന്നെ ഇരുത്തി. മെഹ്റിന്റെ അടുത്ത് വന്ന ഞാൻ കണ്ട  കാഴ്ച  പേടിപ്പിക്കുന്നത് ആയിരുന്നു . കാലുകളിൽ  കൂടി ചോര ഒലിക്കുന്നുണ്ടയിരുന്നു. ഞാൻ ആ വെപ്രാളത്തിൽ അവൾ  പൊക്കിഎടുത്തുകൊണ്ട് കാറിൽ കയറി. പുറകിൽ ഉമ്മ എന്തക്കയോ  ചോദിക്കുന്നുണ്ടായിരുന്നു  ഞാൻ മറുപടി ഒന്നും പറയാതെ  വണ്ടി നേരെ ഹോസ്പിറ്റലില്ലേക്ക് വിട്ടു.

ഹോസ്പിറ്റലിൽ എത്തിയിട്ടും അവളെ കാണിക്കുന്ന ഡോക്ടർ എത്താൻ കുറച്ച് വൈകി അത് വരെ അവളെ  ഡ്യൂട്ടിഡോക്ടർ മാർ ശുശ്രുഷിച്ചു. ഞാൻ വല്ലാതെ  ടെൻഷൻ  അടിച്ചു കൊണ്ട് അവിടെ നിന്നു. അൽപം  കഴിഞ്ഞു ഒരു ഡോക്ടർ വന്നു പറഞ്ഞു.

"  എത്രയും പെട്ടെന്ന് സീസെറിയാൻ  ചെയ്യണം  അൽപം  സിരിയസ് ആണ്‌..... ശിൽപ ഡോക്ടർ ഓൺദി  വെയ് ആണ്‌ "

അവർ തന്ന പേപ്പറുകളിൽ ഒപ്പിടുന്ന സമയത്ത് എന്റെ ഫോൺ നിർത്താതെ ശബ്ധിക്കുണ്ടായിരുന്നു. ഞാൻ കാളുകൾ ഒന്നും അറ്റന്റ് ചെയ്യാതെ ആ ഹോസ്പിറ്റൽ വരാന്തയിൽ നിന്നു. അവളെ അടിച്ചതും കയർത്തു സംസാരിച്ചതും ഓർത്ത് എന്റെ മനസ് പിടയുക ആയിരുന്നു. ഇതിനിടയിൽ ശില്പ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കേറുന്നത് ഞാൻ കണ്ടായിരുന്നു.

കുറച്ചു സമയങ്ങൾക്ക് ശേഷം  ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു. ഞാൻ ആകാംഷയോടെ  അങ്ങോട്ട്‌ ചെന്നു.

" ഓപ്പറേഷൻ കഴിഞ്ഞു പെണ്ണ് കുഞ്ഞാണ് "

" മെഹ്റിൻ "

" ഡോക്ടർ 

💬 Comments

View all comments