0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 584

പറയും....... പിന്നെ  മാസം തികയാതെ ഉള്ള പ്രേസവം ആയത് കൊണ്ട് കുഞ് ഇങ്കുപേറ്ററിൽ  ആണ്‌..... കുറച്ച് കയിഞ്ഞ് മൂന്നാമത്തെ നിലയിൽ വന്നാൽ കുഞ്ഞിനെ കാണാം "

അതും പറഞ്ഞ് ആ സിസ്റ്റർ ഡോർ അടച്ചു. പിന്നെയും കുറെ കഴിഞ്ഞാണ്. ശില്പ ഡോക്ടർ പുറത്തേക്ക് വന്നത്. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

"ഹേയ്.... ആദിൽ പേടിക്കാൻ ഒന്നും ഇല്ല..... പിന്നെ കുഞ്ഞ് രണ്ടുമൂന്നുമാസം  ഇങ്കുപേറ്ററിൽ  ആയിരിക്കും "

" ഡോക്ടർ മെഹ്റിൻ "

" വയറിനു  നല്ല ഷേതം ഉണ്ട് ..... ഇപ്പോൾ ഒന്നും പറയാറായിട്ടില്ല..... പക്ഷേ പേടിക്കണ്ട  വലിയ കുഴപ്പം ഒന്നും കാണില്ല എന്ന് തോന്നുന്നു...... തൽകാലം  ഐസി യു ലേക്ക് മാറ്റം "

ഡോക്ടർ പോയതിന് ശേഷം ഞാൻ ഉമ്മയെ ഫോണിൽ വിളിച്ചു.

" നീ എന്താടാ ഫോൺ എടുക്കാതിരുന്നത്.  മനുഷ്യൻ ഇവിടെ തീ തിന്നുക ആയിരുന്നു "

" ഉമ്മ  എന്തെങ്കിലും അറിഞ്ഞിട്ട് വിളിക്കാം എന്ന് വിചാരിച്ചു. പിന്നെ എടുത്താൽ തന്നെ എന്ത് പറയണമെന്ന്  ഒരു പിടിയും ഇല്ലായിരുന്നു "

" ഇപ്പോൾ എന്തായി  അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "

" ഉമ്മ.....സീസെറിയാൻ കഴിഞ്ഞു..... പെണ്ണ് കുഞ്ഞാണ് "

ഉമ്മയോട് ഡോക്ടർ പറഞ്ഞ  കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു . മെഹ്റിനേ ഐസിയു ലേക്ക് മാറ്റുമ്പോൾ കാണാം എന്ന് കരുതിയ എനിക്ക് തെറ്റി. അവർ ഓപ്പറേഷൻതിയേറ്ററിൽ തന്നെ ഉണ്ടായിരുന്ന ലിഫ്റ്റ് വഴി ഐസി യുവിലേക്ക് മാറ്റിയിരുന്നു. ഞാൻ  ഐസിയുന് മുന്നിൽ ഉള്ള വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു. അവിടെ രണ്ടുമൂന്നുപേർ ഇരിക്കുന്നുണ്ടായിരുന്നു. അല്ല അവർ ചാരി ഇരുന്ന് ഉറങ്ങുക ആണ്‌. ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു കാസരയിൽ ഇരുന്നു. മനസിലൂടെ അന്ന് നടന്ന സംഭവങ്ങൾ ഓടി മറഞ്ഞു. കുറ്റബോധം എന്നെ വേട്ടയാടി. ഞാൻ കണ്ണുകൾ അടച്ചു ചാരി കിടന്നു നോക്കി ഇല്ല ഉറക്കം വരുന്നില്ല. ഞാൻ നിവർന്നിരുന്നു ചുറ്റും നോക്കി. എന്റെ അടുത്ത  കസേരയിൽ  ഇരിക്കുന്ന ആളെ എനിക്ക് നല്ല പരിജയം തോന്നി. ഖദർ മാമാ. ഞാൻ മാമായെ തോളിൽ തട്ടി വിളിച്ചു.

💬 Comments

View all comments