Chapter Title : ലക്കി ഡോണർ 5 [Danmee]
പങ്കിടാൻ സമ്മദം ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ ഷഹാനയെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് ഷഹാന അവിടെ ഇരിക്കുന്നത് ഞാൻ പിന്നീട് ആണ് ശ്രെദ്ധിച്ചത്.
ഞാൻ സംസാരം നിർത്തി അകത്തേക്ക് നോക്കുന്നത് കണ്ട മെഹ്റിൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് നിറക്കണ്ണുകളോടെ വീൽചായറിൽ ഇരിക്കുന്ന ഷഹാനയെ ആണ്. മെഹ്റിൻ അവളെ കണ്ടെന്നു മനസിലാക്കിയ അവൾ പെട്ടെന്ന് വീൽചായർ തിരിക്കാൻ നോക്കി. പക്ഷേ അത് ഒരു സൈഡ് കൊണ്ട് പൊങ്ങി മറിയാൻ തുടങ്ങി. അത് മനസിലാക്കിയ മെഹ്റിൻ പെട്ടെന്ന് എഴുന്നേറ്റ് അവളെ പിടിക്കാൻ ശ്രെമിച്ചു. പക്ഷേ അവൾ വീൽചായർറോടുകുടി തഴെ വീണു. വീൽചായറിൽ പിടിച്ച മെഹ്റിനും വീണു. ബാലൻസ് തെറ്റിയ അവൾ ഷഹാനയുടെ ചായറിനു മുകളിൽ കുടിയാണ് വീണത് . അവളുടെ വയർ അതിന്റ കമ്പിയിൽ ശക്തമായി ഇടിച്ചു.
" ഇക്കആആ "
ഞാൻ ഓടിച്ചെന്നു അവളെ പിടിച്ചുഎഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു. അവൾ വയറു പൊത്തി കരയുന്നുണ്ടായിരുന്നു. ഞാൻ അവളെ പൊക്കി സെറ്റിയിൽ ഇരുത്തി എന്നിട്ട് ഷഹാനയെ എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു. അവളെ വീൽചായറിൽ തന്നെ ഇരുത്തി. മെഹ്റിന്റെ അടുത്ത് വന്ന ഞാൻ കണ്ട കാഴ്ച പേടിപ്പിക്കുന്നത് ആയിരുന്നു . കാലുകളിൽ കൂടി ചോര ഒലിക്കുന്നുണ്ടയിരുന്നു. ഞാൻ ആ വെപ്രാളത്തിൽ അവൾ പൊക്കിഎടുത്തുകൊണ്ട് കാറിൽ കയറി. പുറകിൽ ഉമ്മ എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു ഞാൻ മറുപടി ഒന്നും പറയാതെ വണ്ടി നേരെ ഹോസ്പിറ്റലില്ലേക്ക് വിട്ടു.
ഹോസ്പിറ്റലിൽ എത്തിയിട്ടും അവളെ കാണിക്കുന്ന ഡോക്ടർ എത്താൻ കുറച്ച് വൈകി അത് വരെ അവളെ ഡ്യൂട്ടിഡോക്ടർ മാർ ശുശ്രുഷിച്ചു. ഞാൻ വല്ലാതെ ടെൻഷൻ അടിച്ചു
💬 Comments
View all comments