0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 586

ആണ്‌  മെഹ്റിനെ റൂമിൽ എടുത്തത്. അതിനിടക്ക് വിസിറ്റിംഗ് ടൈം

ഉണ്ടായിരുന്നെങ്കിലും ഞാൻ അവളെ  കണ്ടില്ല. മാമായും ഞാനും ഇടക്ക് ചായ കുടിക്കാനും മറ്റും പോയെങ്കിലും ആസിയ അവിടെ നിന്ന് അനങ്ങിയില്ല. ഉച്ചക്ക്  ഞാനും മാമായും കാന്റീനിൽ പോകാൻ നേരം ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു പറഞ്ഞു.

" നീ ഇങ്ങനെ കഴിക്കാതെ  ഇരുന്നിട്ട് എന്താ കാര്യം  ..... അവനെ നോക്കാൻ ഡോക്ടർമാരെക്കെ ഇല്ലേ..... എന്തെങ്കിലും ഉണ്ടെങ്കിൽ അവർ പറയും....... നീ വന്നേ  നമുക്ക് കാന്റീനിൽ പോകാം.... ഇവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു.... "

അവൾ ഒന്നും മിണ്ടാതെ ഐസിയുവിന്റെ ഡോറിലേക്ക് നോക്കിയിരിക്കുക ആയിരുന്നു. അവളുടെ ഭാഗത്തുനിന്നു പ്രതികരണം ഒന്നും ഇല്ലാത്തത് കണ്ട് ഞാൻ അവിടെ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങി.

" എനിക്ക് ഒരു കുപ്പി വെള്ളം മാത്രം മതി. "

അവൾ എന്നെ നോക്കാതെ ആണ്‌ അത് പറഞ്ഞത് എങ്കിലും  വർഷങ്ങൾക്ക് ശേഷം ആദ്യം ആയിട്ട് അവൾ എന്നോട് മിണ്ടിയതിൽ എനിക്ക് ചെറിയ സന്തോഷം തോന്നി.

ഞാൻ മാമായോടൊപ്പം കാന്റീനിൽ പോയി. മാമയെ  അവിടെ ഇരുത്തി ഒരു കുപ്പി വെള്ളവും ഒരു വെജിറ്റബിൾ സാൻഡ്‌വിച്ഉം വേടിച്ചു കൊണ്ട് ആസിയയുടെ  അടുത്ത് ചെന്നു. ഞാൻ അവൾക്ക് നേരെ വെള്ളം നീട്ടി. അവൾ കുപ്പിയിലും പിന്നെ എന്റെ മുഖത്തും നോക്കിയശേഷം കുപ്പി വേടിച്ചു. കുറച്ച് നേരം അവൾ കുപ്പി കയ്യിൽ തന്നെ വെച്ചിരുന്നു. അതിന് ശേഷം അവൾ അടപ്പ് ഊരി ഒരു കവിൾ വെള്ളം കുടിച്ചു. അവൾ കുപ്പി അടക്കാൻ നേരം  ഞാനും സാൻഡ്‌വിച് അവൾക്ക് നേരെ നീട്ടി.

" ഇന്ന  ഇത് കൂടെ കഴിച്ചോ "

" എനിക്ക്  വേണ്ട "

" ഒരു പക്ഷേ നിന്റെ സ്ഥാനത്ത് മെഹ്റിൻ ആണെങ്കിക്കും ഇങ്ങനെ തന്നെ  ഊണും ഉറക്കവും ഇല്ലാതെ എന്നെ ഓർത്ത് ഇരിക്കുമായിരിക്കും......... മെഹ്റിൻ  എന്റെ ഭാര്യയുടെ പേര  നീ കണ്ടിട്ടുണ്ടാകാൻ വഴിയിൽ ഇല്ല..... ഇപ്പോൾ ഇതിനകത്ത്  കിടക്കുകയാ.... എന്നിട്ടും ഞാൻ സമയത്തിന് കഴിക്കാൻ പോകുന്നുണ്ടല്ലോ  കാരണം എന്താണെന്ന് അറിയുമോ......ഞാൻ  പട്ടിണി കിടന്നു എന്നറിഞ്ഞാൽ  അവൾ

💬 Comments

View all comments