Chapter Title : ലക്കി ഡോണർ 5 [Danmee]
വിളിച്ചു.
" നീ എന്താടാ ഫോൺ എടുക്കാതിരുന്നത്. മനുഷ്യൻ ഇവിടെ തീ തിന്നുക ആയിരുന്നു "
" ഉമ്മ എന്തെങ്കിലും അറിഞ്ഞിട്ട് വിളിക്കാം എന്ന് വിചാരിച്ചു. പിന്നെ എടുത്താൽ തന്നെ എന്ത് പറയണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു "
" ഇപ്പോൾ എന്തായി അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "
" ഉമ്മ.....സീസെറിയാൻ കഴിഞ്ഞു..... പെണ്ണ് കുഞ്ഞാണ് "
ഉമ്മയോട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു . മെഹ്റിനേ ഐസിയു ലേക്ക് മാറ്റുമ്പോൾ കാണാം എന്ന് കരുതിയ എനിക്ക് തെറ്റി. അവർ ഓപ്പറേഷൻതിയേറ്ററിൽ തന്നെ ഉണ്ടായിരുന്ന ലിഫ്റ്റ് വഴി ഐസി യുവിലേക്ക് മാറ്റിയിരുന്നു. ഞാൻ ഐസിയുന് മുന്നിൽ ഉള്ള വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു. അവിടെ രണ്ടുമൂന്നുപേർ ഇരിക്കുന്നുണ്ടായിരുന്നു. അല്ല അവർ ചാരി ഇരുന്ന് ഉറങ്ങുക ആണ്. ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു കാസരയിൽ ഇരുന്നു. മനസിലൂടെ അന്ന് നടന്ന സംഭവങ്ങൾ ഓടി മറഞ്ഞു. കുറ്റബോധം എന്നെ വേട്ടയാടി. ഞാൻ കണ്ണുകൾ അടച്ചു ചാരി കിടന്നു നോക്കി ഇല്ല ഉറക്കം വരുന്നില്ല. ഞാൻ നിവർന്നിരുന്നു ചുറ്റും നോക്കി. എന്റെ അടുത്ത കസേരയിൽ ഇരിക്കുന്ന ആളെ എനിക്ക് നല്ല പരിജയം തോന്നി. ഖദർ മാമാ. ഞാൻ മാമായെ തോളിൽ തട്ടി വിളിച്ചു. പുള്ളി ഞെട്ടികൊണ്ട് ചുറ്റും നോക്കി.
" മാമാ ഇത് ഞാനാ "
" ഹാ നീ എന്താ ഇവിടെ.... "
" മെഹ്റിൻ ഇവിടെ ഉണ്ട്.... അവനെ ഇതുവരെ റൂമിലേക്ക് മാറ്റിയില്ലേ..... എന്താ സീരിയസ് ആണോ "
" ആ ഇവർ
💬 Comments
View all comments