0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 634

ഉള്ളത് ഈ  തറവാടും  കുറച്ച് സ്വത്തുകളും ആണ്..... എന്റെ മരണ ശേഷം  ഇതെല്ലാം  നിങ്ങൾക്ക്  ഉള്ളത് ആണ്‌....എല്ലാവരും  വീണ്ടും  ഒത്തൊരുമയോടെ ഇതെല്ലാം നോക്കി നടത്തുകയാണെങ്കിൽ  സന്തോഷം.... "

" അത്‌ തന്നെ  സ്വത്തിന്റെ കാര്യം തന്നെയാ  അറിയേണ്ടത്.....  അതിന് വേണ്ടി  തന്നെയാ  ഇങ്ങോട്ട്  വന്നത്........ അന്ന് ഭാഗം വെച്ചപ്പോൾ  തറവാടും  പിന്നെ  ലീസിൽ ആയിരുന്ന  ചില  പ്രൊപ്പാർട്ടികളും പരിഗണിച്ചിരുന്നില്ല..... എല്ലാം  ഒത്തൊരുമയോടെ നോക്കി നടക്കണം  എന്ന് പറഞ്ഞല്ലോ...ഇനി കേസും കോടതിയുമായി നടക്കാൻ സമയം ഇല്ല  അതും  കൂടി അങ്ങ് ഭാഗം  വെക്ക് "

" അതെ "

" അത് തന്നെ "

അവിടെ  ഉണ്ടായിരുന്നവർക്കെല്ലാം അത്‌ തന്നെയായിരുന്നു അഭിപ്രായം..  പക്ഷെ രാഘവൻ മാഷ്  അതൊന്നും  ശ്രെദ്ധിക്കാതെ പറഞ്ഞു.

" എന്റെ  മരണം വരെ എങ്കിലും  ഈ  തറവാട് ഇതുപോലെ  തന്നെ  കാണണം  എന്നണ് എന്റെ ആഗ്രഹം......  പഴയത് പോലെ  നമ്മൾ  ഒന്നിച്ചു  ഒരു ദിവസമെങ്കിലും  ഇവിടെ  കഴിയണം..... ഹാ  ഇനി  അതൊന്നും  നടക്കില്ല  എന്ന് നിങ്ങളുടെ  പ്രേതികാരണത്തിൽ നിന്നും  മനസിലായി.......  അകന്നു പോയ  നമ്മുടെ കുടുംബങ്ങൾ  വീണ്ടും  ഒരുമിക്കാൻ  ഒരു വിവാഹബന്ധത്തിൽ കൂടിയേ  സാധിക്കു...  മുറപ്രേകരം  നമ്മുടെ കുടുംബത്തിൽ ഉള്ളവർ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ. തറവാടിന്റെയും എന്റെ മറ്റ് സ്വത്തുകളുടെയും നടത്തിപ്പ്‌ അവകാശം  ആ ദാമ്പതികൾക്ക് നൽകും . എന്റെ പേരിലുള്ള  സ്വത്തുക്കൾ  അവരുടെ പേരിൽ എഴുതി വെക്കാം.... അതിൽ  നിന്നുള്ള  വരുമാനം  മറ്റ് കുടുംബാംഗങ്ങൾക്ക്  തുല്ല്യയമായി വിതിച്ചു നൽകണം..... നിങ്ങൾ  എല്ലാവരും  കൂടി  തീരുമാനിച്ചു അങ്ങനെ  ഒരു വിവാഹം  നടത്താൻ  നോക്ക്  അത് പറ്റില്ലെങ്കിൽ  ഈ  സ്വത്തുകൾ എല്ലാം  ഒരു ട്രസ്റ്റ്ന്  വിട്ടുനൽകും "

" നിങ്ങൾ ഇത്‌  എന്താണ് പറയുന്നത്  കല്യാണപ്രായം  അയ  മക്കൾ  ഇല്ലാത്തവർക്ക് അപ്പൊ  സ്വത്തിൽ  അവകാശം ഇല്ലേ "

രാഘവൻ മാഷിനെ  പറഞ്ഞു  പുറത്തിയാക്കാൻ സമ്മതിക്കാതെ  ഒരു കുടുംബക്കാരൻ പറഞ്ഞു.

" ഇപ്പോൾ  ശ്രീധനത്തിന്റെ പേരിൽ  ഇത്രയും  പ്രേശ്നങ്ങൾ  നടക്കുമ്പോൾ  ആണോ  നമ്മുടെ  മക്കളുടെ  ഭാവി  ഭാഗംവെപ്പിൽ പിടിച്ചിടുന്നത് "

" അതെ  ഇത്‌ സ്വത്ത്‌ ഭാഗം വെക്കാതിരിക്കാൻ  ഇയാൾ 

💬 Comments

View all comments