0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 1.2K

കുടുംബങ്ങൾ  വീണ്ടും  ഒരുമിക്കാൻ  ഒരു വിവാഹബന്ധത്തിൽ കൂടിയേ  സാധിക്കു...  മുറപ്രേകരം  നമ്മുടെ കുടുംബത്തിൽ ഉള്ളവർ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ. തറവാടിന്റെയും എന്റെ മറ്റ് സ്വത്തുകളുടെയും നടത്തിപ്പ്‌ അവകാശം  ആ ദാമ്പതികൾക്ക് നൽകും . എന്റെ പേരിലുള്ള  സ്വത്തുക്കൾ  അവരുടെ പേരിൽ എഴുതി വെക്കാം.... അതിൽ  നിന്നുള്ള  വരുമാനം  മറ്റ് കുടുംബാംഗങ്ങൾക്ക്  തുല്ല്യയമായി വിതിച്ചു നൽകണം..... നിങ്ങൾ  എല്ലാവരും  കൂടി  തീരുമാനിച്ചു അങ്ങനെ  ഒരു വിവാഹം  നടത്താൻ  നോക്ക്  അത് പറ്റില്ലെങ്കിൽ  ഈ  സ്വത്തുകൾ എല്ലാം  ഒരു ട്രസ്റ്റ്ന്  വിട്ടുനൽകും "

" നിങ്ങൾ ഇത്‌  എന്താണ് പറയുന്നത്  കല്യാണപ്രായം  അയ  മക്കൾ  ഇല്ലാത്തവർക്ക് അപ്പൊ  സ്വത്തിൽ  അവകാശം ഇല്ലേ "

രാഘവൻ മാഷിനെ  പറഞ്ഞു  പുറത്തിയാക്കാൻ സമ്മതിക്കാതെ  ഒരു കുടുംബക്കാരൻ പറഞ്ഞു.

" ഇപ്പോൾ  ശ്രീധനത്തിന്റെ പേരിൽ  ഇത്രയും  പ്രേശ്നങ്ങൾ  നടക്കുമ്പോൾ  ആണോ  നമ്മുടെ  മക്കളുടെ  ഭാവി  ഭാഗംവെപ്പിൽ പിടിച്ചിടുന്നത് "

" അതെ  ഇത്‌ സ്വത്ത്‌ ഭാഗം വെക്കാതിരിക്കാൻ  ഇയാൾ  പറയുന്ന  മുട്ടപോക്കാണ് "

"  ഇനി  സുപ്രിംകോടതിയിൽ പോയിട്ട്  ആണെങ്കിലും  ബാക്കി സ്വത്തുകൂടി  ഭാഗം വെപ്പിച്ചേ  ഞാൻ  അടങ്ങു "

കുടുംബക്കാർ പലരും  പലവഴിക്ക് പിരിഞ്ഞു  പോയി. രാഘവൻ മാഷ് മാത്രം  അവിടെ  ഒറ്റക്ക്  ആയി.

കുടുംബയോഗം  കഴിഞ്ഞ്  ഫ്ലാറ്റിലേക്ക് ഉള്ള  യാത്രയിൽ  ആണ്‌  നിർമലയും സിതാരമാനും. സിതാരാമൻ വല്ലാതെ  ആസ്വസ്ഥൻ ആണ്‌. ആയൽ ഭ്യര്യയോട് പറഞ്ഞു.

" ശേ...  ഇന്ന്  വല്യച്ഛൻ  സ്വത്തിന്റ കാര്യത്തിൽ  എന്തെങ്കിലും  ഒരു  തീരുമാനം  പറയുമെന്ന്  വിചാരിച്ചതാ..... അത്‌  ഇങ്ങനെയും  ആയി "

" നിങ്ങൾ  ഒന്ന്  സമാദാനപെടു.....

💬 Comments

View all comments