0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 619

പറഞ്ഞില്ലേ ... ഇനി പറ ആദിലിനു  ഒക്കെ  ആണോ "

" എനിക്ക്  ഒന്ന്  ആലോചിക്കണം.........ഞാൻ ഇന്ന്  രാത്രി  ഡോക്ടറെ  വിളിക്കാം "

" ആദിലിന്റെ മറുപടി  യെസ് എന്ന് ആയിരിക്കും  എന്ന്  ഞാൻ  വിചാരിക്കുന്നു "

ഞാൻ ബീച്ചിൽ നിന്നും  ഓഫീസിൽ  എത്തുന്നത് വരെ  എന്റെ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു. മെഹ്റിൻ ആയിരുന്നു അത്. ഞാൻ മനഃപൂർവം ഫോൺ  എടുത്തില്ല. ഒരുപക്ഷെ  ഷഹാനയുടെ വാപ്പ  എന്നെ വന്ന്  കണ്ടത് അവൾ  അറിഞ്ഞു കാണും. ഞാൻ  അന്ന്  പതിവിലും  വൈകിയാണ്  വീട്ടിൽ  എത്തിയത്.  വണ്ടിയുടെ  ശബ്ദം കേട്ടപ്പോൾ തന്നെ  മെഹ്റിൻ  കുഞ്ഞുമായി വെളിയിലേക്ക് വന്നു.

" എവിടെ ആയിരുന്നു  ഇത്രയും  നേരം.... ഞാൻ എത്ര തവണ  വിളിച്ചെന്നോ...."

ഞാൻ  അവളെ  നോക്കി ചിരിച്ചു കൊണ്ട്  കുഞ്ഞിന്റെ കവിളിൽ തട്ടി. എന്നിട്ട് കുഞ്ഞിനെ  ഞാൻ  അവളുടെ കയ്യിൽ  നിന്ന് വാങ്ങി അകത്തേക്ക്  നടന്നു.

" ഞാൻ  പറഞ്ഞത് ഒന്നും  കേട്ടില്ലേ "

മെഹ്റിൻ എന്റെ പുറകെ  നടന്നു കൊണ്ട്  ചോദിച്ചു.

" അവരോ "

" അവർ  നേരെത്തെ  കിടന്നു "

" മ്മ്  നീ  കുഞ്ഞിനെ  പിടിച്ചേ  ഞാൻ  ഒന്ന്  കുളിച്ചിട്ട്  വരട്ടെ "

ഞാൻ  കുഞ്ഞിനെ  അവളെ  ഏൽപ്പിച്ചു കുളിക്കാൻ  കയറി.  കുളിച്ചുകഴിഞ്ഞ് പുറത്ത് വരുമ്പോൾ  മെഹ്റിൻ  എനിക്ക്  കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു. കുഞ്ഞിനെ ഒരു ഷീറ്റിൽ  കിടത്തിയിട്ട് ആണ്‌  അവൾ എനിക്ക്  ഭക്ഷണം  വിളമ്പിയത് .

" നിങ്ങൾ   എന്നെ  കളിപ്പിക്കുക ആണോ....... എന്താ  വൈകിയത്  "

" നീ എന്തിനാ  എന്നെ  കിടന്ന്  വിളിച്ചത്..... ഞാൻ  ഒരു  മീറ്റിംഗിൽ  ആയിരുന്നു. "

' എന്ത്  മീറ്റിംഗ് "

" നീ വിളിച്ചത് എന്തിനാ  എന്ന്  പറ "

" പ്രേതേകിച്  ഒന്നും  ഇല്ല  കുഞ്ഞ് കരഞ്ഞപ്പോൾ ... നിങ്ങളെ  വീഡിയോ  കാൾ  ചെയ്യാം  എന്ന് വിചാരിച്ചു വിളിച്ചതാ  "

" വേറെ  ഒന്നും  ഇല്ലല്ലോ "

" ഇല്ല "

" നീ എങ്ങനെ  ചെറിയ  കാര്യങ്ങൾക്ക്  കിടന്ന്  വിളിക്കല്ലേ..... എന്തെങ്കിലും  അത്യാവശ്യം വരുമ്പോൾ 

💬 Comments

View all comments