0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 618

ബോളിവുഡിൽ  വാടകഗർഭപത്രത്തിൽ കൂടി  കുട്ടികൾ ഉണ്ടാകുന്നതും മറ്റും  പുതിയ കര്യം അല്ലല്ലോ "

" നീ  ഇവരുടെ  വിവാഹം  കണ്ടായിരുന്നോ  രണ്ട്  ദിവസം അത് തന്നെയായിരുന്നു  ടിവിയിലും  സോഷ്യൽ മീഡിയകളിലും...... ആ  വിവാഹം  തന്നെ  അവർക്ക് രണ്ട് പേർക്കും  ഉപകാരം  ഉള്ള  ബിസിനസ് ഡീൽ പോലെ  ആയിരുന്നു.  അവർ പ്രണയത്തിൽ ആയിരുന്നപ്പോഴും  വിവാഹം നടന്നതിന് ശേഷവും  ഒപ്പിട്ട പരസ്യ കരാറുകൾ  തന്നെ  എത്ര കോടി  വരുമെന്ന്  അറിയാമോ..... ഈ  വിവാഹത്തിൽ  കൂടി  അവർക്ക് രണ്ടുപേർക്കും  ഉണ്ടായ മൈലേജ് ചില്ലറ അല്ല.. കൂടാതെ നല്ല  പബ്ലിസിറ്റിയും.... രണ്ട് പേരുടെയും  കരിയർ ഗ്രാഫ് തന്നെ  ഉയർന്നില്ലേ...... ഇനി  അവർക്ക്  നെക്സ്റ്റ് സ്റ്റേജ്  എന്നപോലെ  ഒരു  കുട്ടിയുടെ  ആവിശ്യമുണ്ട്.... മറ്റൊരു  സ്റ്റാർ കിഡ്.... അത്  ഒരു ടെസ്റ്റ്‌ട്യൂബ് ചൈൽഡ് ആയി  പുറം ലോകം അറിയാൻ  അവർ താല്പര്യപെടുന്നില്ല "

" അത്  പുറത്ത് പറയാതെ ഇരുന്നാൽ പോരെ.... പിന്നെ വലിയ നടികൾ ആരും  ഇപ്പോൾ  ഗർഭം ധരിക്കാറില്ലല്ലോ അവർ  വാടക ഗർഭപത്രത്തെ അല്ലെ  ആശ്രയിക്കുന്നത് "

" അദിൽ  ഈ  ലോകത്ത്  ഒന്നും മല്ലേ ജീവിക്കുന്നത്  ട്രെൻഡ് ഒക്കെ  മറി.... ഇപ്പോൾ മറ്റേർനിറ്റി ഫോട്ടോഷൂട്ടിന്റെ കാലമാണ്  . ബെല്ലി പിക് ന് കിട്ടുന്ന  റീച് ചില്ലറ ഒന്നുമല്ല.... പിന്നെ  ആവേഷ് ഖാന് ഇത്‌  ഒരു അഭിമാനപ്രശ്നമാണ്.... അയാൾക്ക്  മുൻപ് രണ്ട് മക്കൾ ഉണ്ടയാത് കൊണ്ട്  ആരും  പിന്നെ ചികഞ്ഞു അനേഷിക്കില്ല "

" ഇത്‌ പോലുള്ള  ആവിശ്യങ്ങൾക്ക്  പുറം രാജ്യത്തേക്ക് ആണല്ലോ  ഇവരെ  പോലുള്ളവർ  പോകുന്നത്.... ഇതെന്താ  ഇവർ  ഇങ്ങോട്ട്  വന്നത്..... "

"ഞാൻ  പറഞ്ഞല്ലോ ഇത്‌ എന്റെ സിനിയർ വഴി വന്നത് ആണ്‌.... പിന്നെ ഇന്ത്യക്ക്  പുറത്ത്  സെലിബ്രിറ്റികൾ  എന്ത് ചെയ്യുന്നു  എന്ന്  സോഷ്യൽ മീഡിയയിൽ വേഗം സ്പ്രെഡ് ആകും.  ഇന്ത്യക്ക്  ഉള്ളിൽ ആണ്‌  അവർക്ക്  ഇപ്പോൾ കൂടുതൽ പ്രൈവസി....  അവർ കേരളത്തിലോട്ട് വരുന്നുണ്ട്  ചെറിയ ഒരു വെക്കേഷൻ ട്രിപ്പ്‌ പോലെ..... ആ സമയത്ത് ആരും അറിയാതെ  കാര്യം നടത്താൻ പറ്റും, "

" മ്മ്മ് "

" ഞാൻ  ആളെ 

💬 Comments

View all comments