Chapter Title : ലക്കി ഡോണർ 7 [Danmee]
മാത്രം മതി..... സർ ഒന്ന് കണ്ട് നോക്ക് "
റിയാൻ.ഒരു സെയിൽസ് മാൻ ആണ്. ഇവന്റെ മുന്നിൽ പെട്ടാൽ നമ്മളെ ഉടുമ്പ് പിടിക്കും പോലെ പിടിക്കും. പക്ഷെ ഇവൻ പരിചയപെടുത്തിയ പ്രോഡക്ടസ് എല്ലാം എനിക്ക് ലാഭമേ ഉണ്ടാക്കിയിട്ടുള്ളു. അവനോട് പലതും പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും അവൻ വിടുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട് ഞാൻ അവനെ അകത്തേക്ക് വിളിച്ചു. പ്രോഡക്റ്റ് ഒന്ന് കണ്ട് ഇവനെ പറഞ്ഞു വിടാം എന്നുകരുതി.
" എന്താ നിന്റെ പുതിയ പ്രോഡക്ട് കാണട്ടെ "
അവൻ അവന്റെ ബാഗിൽ നിന്നും ഒരു ഗ്ലാസ് പീസ് എടുത്തു.
" സർ ഇത് സാദാ ഒരു ഗ്ലാസ് പിസ് ആണ്. പക്ഷെ ഇതിലേക്ക് നമ്മൾ ഈ ലിക്യുഡ് തേച്ചു പിടിപ്പിക്കും "
അവൻ ആ ഗ്ലാസിലേക്ക് അവന്റെ കൈയിൽ ഉണ്ടായിരുന്ന ഓയിൽ പോലുള്ള ഏതോ ഒന്ന് തേച്ചു പിടിപ്പിച്ചു. അപ്പോൾ അത് ഒരു കണ്ണാടി പോലെ ആയി.
" കണ്ടോ സർ "
" ഇത് എന്താ ..... സാദാ കണ്ണാടി അല്ലെ "
" ഇല്ല സർ ഞാൻ മുഴുവൻ കാണിക്കട്ടെ "
അവൻ അവന്റെ കയ്യിൽ ഇരുന്ന ഒരു മറ്റൊരു ഗ്ലാസ് എന്റെ കയ്യിൽ തന്നുകൊണ്ട് പറഞ്ഞു.
" സർ ഇതിലൂടെ ഈ കണ്ണാടിയിലേക്ക് ഒന്ന് നോക്കിക്കേ "
ഞാൻ അവൻ പറഞ്ഞത് പോലെ ചെയ്‌തു. ഞാൻ ആ ഗ്ലാസ് പീസ് എന്റെ കണ്ണോട് ചേർത്ത് പിടിച്ചു ആ കണ്ണാടിയിൽ നോക്കി. അപ്പോൾ അത് റിയാൻ ആദ്യം കാണിച്ചപോലെ ഒരു ഗ്ലാസ് പീസ് മാത്രമായി കണ്ടു.
" ഇത് എന്താടാ മാജിക് ആണോ... എന്ത് ഓയിൽ ആണ് ഇത്...... അതെക്കെ പോട്ടെ ഇത് എങ്ങനെ സെല്ല് ചെയ്യും എന്താ ഇത് കൊണ്ടുള്ള ഉപയോഗം "
" പല ഉപയോഗങ്ങൾ ഉണ്ട് സർ... ഇത് നമുക്ക് ഇന്റീരിയൽ ആയി ഉപയോഗിക്കാം "
" ഇത് പോലുള്ള ഒരുപാട് ക്ലാസ് ഇപ്പോൾ തന്നെ മാർക്കറ്റിൽ ഉണ്ടല്ലോ. അകത്ത് നിന്ന് നോക്കുമ്പോൾ പുറം നന്നായി കാണാൻ പറ്റും പക്ഷെ പുറത്ത്
💬 Comments
View all comments