Chapter Title : ലക്കി ഡോണർ 7 [Danmee]
"
"ഞാൻ പറഞ്ഞല്ലോ ഇത് എന്റെ സിനിയർ വഴി വന്നത് ആണ്.... പിന്നെ ഇന്ത്യക്ക് പുറത്ത് സെലിബ്രിറ്റികൾ എന്ത് ചെയ്യുന്നു എന്ന് സോഷ്യൽ മീഡിയയിൽ വേഗം സ്പ്രെഡ് ആകും. ഇന്ത്യക്ക് ഉള്ളിൽ ആണ് അവർക്ക് ഇപ്പോൾ കൂടുതൽ പ്രൈവസി.... അവർ കേരളത്തിലോട്ട് വരുന്നുണ്ട് ചെറിയ ഒരു വെക്കേഷൻ ട്രിപ്പ് പോലെ..... ആ സമയത്ത് ആരും അറിയാതെ കാര്യം നടത്താൻ പറ്റും, "
" മ്മ്മ് "
" ഞാൻ ആളെ പറഞ്ഞില്ലേ ... ഇനി പറ ആദിലിനു ഒക്കെ ആണോ "
" എനിക്ക് ഒന്ന് ആലോചിക്കണം.........ഞാൻ ഇന്ന് രാത്രി ഡോക്ടറെ വിളിക്കാം "
" ആദിലിന്റെ മറുപടി യെസ് എന്ന് ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു "
ഞാൻ ബീച്ചിൽ നിന്നും ഓഫീസിൽ എത്തുന്നത് വരെ എന്റെ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു. മെഹ്റിൻ ആയിരുന്നു അത്. ഞാൻ മനഃപൂർവം ഫോൺ എടുത്തില്ല. ഒരുപക്ഷെ ഷഹാനയുടെ വാപ്പ എന്നെ വന്ന് കണ്ടത് അവൾ അറിഞ്ഞു കാണും. ഞാൻ അന്ന് പതിവിലും വൈകിയാണ് വീട്ടിൽ എത്തിയത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ മെഹ്റിൻ കുഞ്ഞുമായി വെളിയിലേക്ക് വന്നു.
" എവിടെ ആയിരുന്നു ഇത്രയും നേരം.... ഞാൻ എത്ര തവണ വിളിച്ചെന്നോ...."
ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കുഞ്ഞിന്റെ കവിളിൽ തട്ടി. എന്നിട്ട് കുഞ്ഞിനെ ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങി അകത്തേക്ക് നടന്നു.
" ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ "
മെഹ്റിൻ എന്റെ പുറകെ നടന്നു കൊണ്ട് ചോദിച്ചു.
" അവരോ "
" അവർ
💬 Comments
View all comments