0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 1.3K

നേരെത്തെ  കിടന്നു "

" മ്മ്  നീ  കുഞ്ഞിനെ  പിടിച്ചേ  ഞാൻ  ഒന്ന്  കുളിച്ചിട്ട്  വരട്ടെ "

ഞാൻ  കുഞ്ഞിനെ  അവളെ  ഏൽപ്പിച്ചു കുളിക്കാൻ  കയറി.  കുളിച്ചുകഴിഞ്ഞ് പുറത്ത് വരുമ്പോൾ  മെഹ്റിൻ  എനിക്ക്  കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു. കുഞ്ഞിനെ ഒരു ഷീറ്റിൽ  കിടത്തിയിട്ട് ആണ്‌  അവൾ എനിക്ക്  ഭക്ഷണം  വിളമ്പിയത് .

" നിങ്ങൾ   എന്നെ  കളിപ്പിക്കുക ആണോ....... എന്താ  വൈകിയത്  "

" നീ എന്തിനാ  എന്നെ  കിടന്ന്  വിളിച്ചത്..... ഞാൻ  ഒരു  മീറ്റിംഗിൽ  ആയിരുന്നു. "

' എന്ത്  മീറ്റിംഗ് "

" നീ വിളിച്ചത് എന്തിനാ  എന്ന്  പറ "

" പ്രേതേകിച്  ഒന്നും  ഇല്ല  കുഞ്ഞ് കരഞ്ഞപ്പോൾ ... നിങ്ങളെ  വീഡിയോ  കാൾ  ചെയ്യാം  എന്ന് വിചാരിച്ചു വിളിച്ചതാ  "

" വേറെ  ഒന്നും  ഇല്ലല്ലോ "

" ഇല്ല "

" നീ എങ്ങനെ  ചെറിയ  കാര്യങ്ങൾക്ക്  കിടന്ന്  വിളിക്കല്ലേ..... എന്തെങ്കിലും  അത്യാവശ്യം വരുമ്പോൾ  ഞാൻ ചിലപ്പോൾ എടുത്തെന്നു  വരില്ല ...... വിളിച്ചിട്ട്  കിട്ടിയില്ലെങ്കിൽ  മെസ്സേജ് അയക്കാൻ  ഞാൻ  പറഞ്ഞിട്ടുണ്ടല്ലോ "

" പിന്നെ  .... ഷഹാന  വിളിച്ചിരുന്നു.... അവളുടെ  വാപ്പക്ക്  ഞാൻ അന്ന്  പറഞ്ഞ കാര്യത്തിന് സമ്മതമാണ് "

" ഏത്  കാര്യം  "

" ഷഹാനയുടെ  കാര്യം "

" അത്  നമ്മൾ  ഇനി  സംസാരിക്കേണ്ട  എന്ന്  തീരുമാനിച്ചിരുന്നത് അല്ലെ"

ഞാൻ അൽപ്പം ഗൗരവത്തോടെ  പറഞ്ഞു.

" അല്ല  അറിഞ്ഞപ്പോൾ  പറഞ്ഞന്നേ  ഉള്ളു.."

അവൾ  പെട്ടെന്ന്  സൈലന്റ് ആയപ്പോൾ  ഞാൻ  പറഞ്ഞു.

" ഇന്ന്  ഷഹാനയുടെ  വാപ്പ 

💬 Comments

View all comments