Chapter Title : ലക്കി ഡോണർ 7 [Danmee]
എനിക്ക് പല കാര്യങ്ങളും മനസിലാകുന്നില്ല..... ഉമ്മാക്ക് ആസിയയെ ഇഷ്ട്ടം ആണ്.. അവളും മാമയും ഒരുമിക്കണം എന്ന് ആ പാവം എപ്പോഴും പറയുമായിരുന്നു.... അന്ന് പള്ളിക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ മാമാ ഇക്ക കാരണം നാണം കേട്ടപ്പോൾ ...ഉമ്മാക്ക് നല്ല വിഷമം ആയിരുന്നു. ഒന്നും ഇല്ലെങ്കിലും സ്വന്തം കൂടപ്പിറപ്പ് അല്ലെ.. ദുരെ എവിടേക്കും അല്ലല്ലോ ഉമ്മ പോയത് തൊട്ട് അപ്പുറത്തെ വീട്ടിലേക്ക് അല്ലെ ..... ഉമ്മയോട് ഇക്ക ഒന്ന് സംസാരിക്കാൻ പോലും ശ്രമിച്ചിട്ടില്ല... പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ആകുലത പറയുമ്പോൾ ഇക്ക എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും നിന്നിട്ടില്ല.. നിങ്ങളുടെ എല്ലാ കാര്യത്തിനും കുട്ട് നിൽക്കുന്നവൾ അല്ലെ ഞാൻ ആ എന്നോട്... നിങ്ങൾ എന്താ മറക്കുന്നത് "
അവൾ പറയുന്നത് ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് ഇരുന്ന ശേഷം അവളുടെ കൂടെ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു.
" നിന്നോട് ഞാൻ എന്ത് ഒളിച്ചെന്ന ഈ പറയുന്നത് "
" നിങ്ങളെ ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലാലോ കാണാൻ തുടങ്ങിയത്.... കുടുംബപ്രശ്നം അല്ല നിങ്ങളെ അലട്ടുന്നത്... അത് എനിക്ക് മനസിലായി എന്താ കാര്യം "
അവളുടെ മുന്നിൽ അധികം പിടിച്ചു നിൽക്കാൻ എനിക്ക് ആകുമായിരുന്നില്ല.
" ഡി ആസിയ പ്രെഗ്നന്റ് ആണ് "
" അതെ അതിന്റ പേരും പറഞ്ഞ് ആണല്ലോ... നിങ്ങൾ ആസിയയെ മിരാൻ മാമയുടെ കൂടെ പറഞ്ഞു വിട്ടത് "
" ഡി..... അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞ് ആണ് "
അത് കേട്ടതും മെഹ്റിൻ ഒന്ന് റീലാക്സ് ആയത് പോലെ ഒന്ന് നിവർന്നു ഇരുന്നു കൊണ്ട് പറഞ്ഞു.
" ഇതാണോ കാര്യം... എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു.....
ഇതായിരുന്നോ കാര്യം ഞാൻ വേറെ എന്തോ ആണെന്ന് കരുതി പേടിച്ചു...... ഒടുവിൽ ബാല്യകാലസഖിയെയും സ്വന്തം ആക്കി അല്ലെ.... ഇത് എന്നോട് മറച്ചു പിടിച്ചത് എന്തിനാ "
" നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ "
ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് കൂടെ എന്നോട് ചേർന്നിരുന്നു ആകാംഷയോടെ ചോദിച്ചു.
" എന്താ എന്ന് തെളിച്ചു പറ
💬 Comments
View all comments