0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 1.3K

തന്നെ  എത്ര ദിവസം  ആയി ...... ഞാനും  ആദ്യം  കുടുംബപ്രേശ്നവും  ഉമ്മ  പോയതും  ഒക്കെ ആയിരിക്കും  ഇക്കയുടെ  വിഷമത്തിന് കാരണം എന്ന്  വിചാരിച്ചു.. കുഞ്ഞിനെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വരാത്തത് കൊണ്ട്  എന്റെ  ചിന്തമുഴുവൻ കുഞ്ഞിനെ  കുറിച്ച്  ആയിരുന്നു. അത്  കൊണ്ട്  ആണ്‌  എനിക്ക്  ആ  ദിവസങ്ങളിൽ  ഇക്കയെ  ശ്രെദ്ധിക്കാൻ  പറ്റാത്തിരുന്നത്.....  പക്ഷെ ഇപ്പോൾ  ആലോചിക്കുമ്പോൾ  എനിക്ക്  പല കാര്യങ്ങളും മനസിലാകുന്നില്ല..... ഉമ്മാക്ക് ആസിയയെ  ഇഷ്ട്ടം ആണ്‌.. അവളും  മാമയും  ഒരുമിക്കണം എന്ന്  ആ പാവം എപ്പോഴും  പറയുമായിരുന്നു.... അന്ന്  പള്ളിക്കാരുടെയും  നാട്ടുകാരുടെയും  മുന്നിൽ  മാമാ ഇക്ക  കാരണം  നാണം കേട്ടപ്പോൾ ...ഉമ്മാക്ക് നല്ല  വിഷമം ആയിരുന്നു.  ഒന്നും ഇല്ലെങ്കിലും സ്വന്തം കൂടപ്പിറപ്പ് അല്ലെ..  ദുരെ എവിടേക്കും  അല്ലല്ലോ ഉമ്മ പോയത്  തൊട്ട്  അപ്പുറത്തെ വീട്ടിലേക്ക്  അല്ലെ .....  ഉമ്മയോട് ഇക്ക  ഒന്ന് സംസാരിക്കാൻ  പോലും  ശ്രമിച്ചിട്ടില്ല... പിന്നെ  കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ  ആകുലത പറയുമ്പോൾ ഇക്ക എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും  നിന്നിട്ടില്ല.. നിങ്ങളുടെ  എല്ലാ കാര്യത്തിനും  കുട്ട് നിൽക്കുന്നവൾ അല്ലെ ഞാൻ  ആ  എന്നോട്... നിങ്ങൾ  എന്താ  മറക്കുന്നത് "

അവൾ പറയുന്നത്  ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് ഇരുന്ന  ശേഷം അവളുടെ കൂടെ  ഇരുന്നുകൊണ്ട് ഞാൻ  പറഞ്ഞു.

" നിന്നോട് ഞാൻ  എന്ത് ഒളിച്ചെന്ന ഈ  പറയുന്നത് "

" നിങ്ങളെ  ഞാൻ  ഇന്നും ഇന്നലെയും  ഒന്നും അല്ലാലോ കാണാൻ തുടങ്ങിയത്.... കുടുംബപ്രശ്നം അല്ല നിങ്ങളെ  അലട്ടുന്നത്... അത്  എനിക്ക് മനസിലായി  എന്താ  കാര്യം "

അവളുടെ മുന്നിൽ  അധികം  പിടിച്ചു നിൽക്കാൻ  എനിക്ക് 

💬 Comments

View all comments