0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 606

ആക്സിഡന്റിന് പിന്നിൽ മാമാ ആണെന്ന് അവൾക്ക് സംശയം ഉണ്ട്‌..... എനിക്കും  അത് ശെരിയാണെന്ന് തോന്നുന്നു.... അതാ  ഞാൻ  ഉമ്മയോട് സംസാരിക്കാൻ ശ്രമിക്കാത്തത്."

" ഉമ്മയോട്  കാര്യങ്ങൾ  പറഞ്ഞ് കൂട്ടികൊണ്ട്  വന്നുകൂടെ "

" ഇപ്പോൾ  ഞാൻ ഉമ്മയോട്  സംസാരിച്ചാൽ  ശരിയാവില്ല.... പിന്നെ  ഉമ്മാക്ക്  ആസിയയെ  ഇഷ്ടം ആണ്‌...  കുറച്ചു കഴിഞ്ഞു ഉമ്മയുടെ  ദേഷ്യം ഒക്കെ മറി  ഉമ്മ  തിരിച്ചുവരട്ടെ.... യഥാർത്ഥത്തിൽ  അവൾ  ഷാഹിറിന്റ കുഞ്ഞിനെ  വയറ്റിൽ  ചുമ്മാന്നിരുന്നെങ്കിലും ഞാൻ  അത്  തന്നെയായിരിക്കും  ചെയ്യുക... ഉമ്മ  തനിയെ  തിരിച്ചു വരട്ടെ  ..... ഇപ്പോൾ  ഞാൻ  ചെന്ന്  വിളിച്ചാൽ  മാമാ  ചെയ്ത  കാര്യങ്ങൾ  പറയേണ്ടി വരും... ഉമ്മാക്ക് ചിലപ്പോൾ  അത് ആയിരിക്കും  താങ്ങാൻ പറ്റാത്തത്  "

" നിങ്ങൾ  ഒന്നും  പറയണ്ട  പക്ഷെ  ഉമ്മയെ  ചെന്ന്  ഒന്ന്  കാണു.. പുറമെ  ദേഷ്യം ഉണ്ടെങ്കിലും  ഉമ്മ അത്  ആഗ്രഹിക്കുന്നുണ്ടാവും "

ഞാൻ  അവൾ  പറഞ്ഞത് കേട്ട്  അവളെ  നോക്കിയിരുന്നു  പോയി.

" ഞാൻ  സാധരണ  ഒരു  ഭർത്താവ് ഭാര്യക്ക്  ചെയ്യുന്ന  കാര്യങ്ങൾ മാത്രമേ നിനക്ക്  ചെയ്യുന്നുള്ളൂ...... ഞാൻ  പ്രേതെകിച്ചു നിനക്ക് വേണ്ടി ഒന്നും  ചെയ്തിട്ടില്ല .... എന്നിട്ടും  നീ എന്റെ  സുഖത്തിലും  ദുഖത്തിലും കൂടെ ഉണ്ട്‌.... പിന്നെ  എന്റെ  കൊള്ളരുതായ്മക്കും കൂട്ട്  നിൽക്കുന്നുണ്ട്..... നിനക്ക്  ഞാൻ  എന്താ തിരിച്ചു  ചെയ്യേണ്ടത് "

" എനിക്ക്  ഒന്നും  വേണ്ട.  എന്നും എന്റെ കൂടെ  ഉണ്ടായാൽ  മതി "

" നിനക്ക്  എന്നെ ഇത്ര ഇഷ്ടമാവാൻ കാരണമെന്താ "

" അതെങ്ങനെയാ  പറയാൻ  പറ്റുക... എനിക്ക്  നിങ്ങളെ ഇഷ്ടമാണ് അത്ര തന്നെ "

" നിനക്ക്  വേറെ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ... എനിക്ക്  ആസിയയോട് ഉണ്ടായിരുന്നത് പോലെ "

" എയ്  ഇല്ല... "

" നമ്മുടെ  വിവാഹം കഴിഞ്ഞ  സമയത്ത്  ഞാൻ  ആസിയയുടെ കാര്യം  നിന്നോട് പറഞ്ഞപ്പോൾ  നിന്റെ മുഖം വടിയത് ഞാൻ  ശ്രദ്ധിച്ചിരുന്നു.. രണ്ട്  മൂന്നു ദിവസം  എടുത്തു നിന്റെ മുഖം  തെളിയാൻ.... പക്ഷെ പിന്നീട്  സാനിയായും  ഷഹാനയും എന്റെ ജീവിതത്തിൽ  വന്നു.... ഷഹാനയെ  നീ തന്നെയാണ്  നമ്മുടെ  ഇടയിലേക്ക്  കൊണ്ടുവന്നത്...

💬 Comments

View all comments