Chapter Title : ലക്കി ഡോണർ [Danmee]
ഹാലോ ......... പറയു "
" ഇച്ചായൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് എന്താ......... ഇന്ന് ചേട്ടായിയെ കാണാൻ ഇച്ചായൻ വരും....... ഇച്ചായന് പറയാൻ ഉള്ളത് കേൾക്കണം "
ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു. ഞാൻ എന്ത് ചെയ്യണം എന്നു അറിയാതെ ഇരിന്നു.
അന്ന് വൈകുംനേരം റിജോ വന്നിരുന്നു ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു.
രാത്രി വീട്ടിൽ എത്തിയിട്ടും ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ബെഡിൽ ഇരിക്കുമ്പോൾ മെഹ്റിൻ വന്നു വാതിൽ അടച്ചു
" മക്കൾ ഉമ്മയുടെ കൂടെ കിടന്നു.... ഇളയവൾ രാത്രി എണിക്കാതിരുന്നാൽ മതിയായിരുന്നു "
പറഞ്ഞു കൊണ്ടു തന്നെ അവൾ കട്ടിലിൽ വന്നിരുന്നു പതുക്കെ കാലുപൊക്കി എന്റെ മടിയിൽ വെച്ചു. അവളുടെ കാലു തിരിമികൊടുക്കാൻ ഉള്ള സിഗ്നൽ ആണ് അത്. ഞാൻ അവളുടെ കാലിൽ പിടിച്ചു കൊണ്ട് ചിന്തയിൽ ആണ്ടു.
" ഹലോ ഇക്ക ഇങ്ങള് ഇത് എവടെ ആണ്..... കുറച്ചു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു......... എന്നോട് പറയാത്തത് എന്തെങ്കിലും ഉണ്ട "
അവളോട് ഒന്നും മറക്കാൻ എന്നെ കൊണ്ട് ആവില്ല
" നിനക്ക് റിജോയെ അറിയാമോ "
" പിന്നെ അറിയാണ്ട് നിങ്ങളെ കൂട്ടുകാരൻ അല്ലെ "
" അവനു ഞാൻ ഇപ്പോൾ ഒരു സഹായം ചെയ്യണം... നിന്റെ അഭിപ്രായം എന്താ "
" സഹായം ചോദിക്കുന്നവർക്ക് അത് അങ്ങ് ചെയ്തു കൊടുക്കണം......... എന്ത് സഹായം ആണ് മുപ്പർക്ക് വേണ്ടത് "
ഞാൻ അവളോട് അവരുടെ സിറ്റുവേഷൻ പറഞ്ഞു കൊടുത്തു.
" ഇതിനു ഇപ്പോൾ ഇക്കാക്ക്
💬 Comments
View all comments