0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

നോക്കി.

മഞ്ഞ് നിറഞ്ഞ മലകൾ.

താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ.

മഴയുടെ മണം.

അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചെറിയ smile വന്നു.

കാരണം ഏറെ നാളുകൾക്ക് ശേഷം…

ജീവിതം എവിടെയെങ്കിലും എത്തിച്ചേരാനുള്ള യാത്രയായി അല്ല, ആസ്വദിക്കാനുള്ള യാത്രയായി തോന്നുകയായിരുന്നു…

Grey Sonet ന്റെ diesel engine മുരണ്ടുകൊണ്ട് മലകയറ്റം തുടങ്ങി.

ഓരോ hairpin വളവും പിന്നിലാക്കി car മുകളിലേക്ക് കയറുമ്പോൾ, വയനാടിന്റെ തണുത്ത കാറ്റ് പതുക്കെ കാറിനകത്തേക്ക് നിറഞ്ഞു.

വിദ്യ window കുറച്ച് താഴ്ത്തി.

മഴ നനഞ്ഞ കാടിന്റെ മണം…

നനവേറ്റ മണ്ണിന്റെ ഗന്ധം…

പച്ചയുടെ ആയിരം shades കൊണ്ട് മൂടിയ മലകൾ…

അവൾ കുറച്ച് നിമിഷങ്ങൾ കണ്ണടച്ചുതന്നെ ആ കാറ്റ് ആസ്വദിച്ചു.

താഴേക്ക് നോക്കുമ്പോൾ മേഘങ്ങൾക്കിടയിൽ ചെറുതായി മറഞ്ഞുപോകുന്ന റോഡുകൾ.

അകലെയൊക്കെ മഴ മൂടിയ ചെറിയ വീടുകൾ.

കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ പതിയെ ഉയരുന്ന മഞ്ഞ്.

വയനാട് അങ്ങനെയായിരുന്നു…

ഒരിക്കലും ഒരേസമയം മുഴുവൻ സൗന്ദര്യവും തുറന്നുകാണിക്കാത്ത ഒരു നാട്.

ഓരോ വളവും തിരിയുമ്പോഴും പുതിയൊരു കാഴ്ച ഒളിപ്പിച്ചുവെച്ചിരിക്കുന്ന പോലെ.

റോഡിന്റെ വശങ്ങളിൽ മഴയിൽ നനഞ്ഞ വെള്ളിമരങ്ങൾ നിശബ്ദമായി നിൽക്കുന്നു.

ചിലയിടങ്ങളിൽ കുരങ്ങുകൾ കൂട്ടമായി guard wall ന് മുകളിൽ ഇരിക്കുന്നു.

കാറിന്റെ headlights മഞ്ഞ് മുറിച്ചുകടന്ന് മുന്നോട്ട് നീങ്ങുമ്പോൾ, ലോകം മുഴുവൻ പതിയെ ശാന്തമാകുന്ന പോലെ തോന്നി.

“Beautiful…”

വിദ്യ അറിയാതെ പറഞ്ഞു.

ഹൃതിക്ക് അവളെ നോക്കി ചെറുതായി ചിരിച്ചു.

“Wayanad ആണോ… അതോ life?”

വിദ്യ ചിരിച്ചു.

പക്ഷേ ആ ചോദ്യത്തിന് അവൾക്ക് ഉടനെ ഉത്തരം കിട്ടിയില്ല.

കാരണം ആ നിമിഷം…

വളരെ വർഷങ്ങൾക്ക് ശേഷം അവളുടെ

💬 Comments

View all comments