0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

ബാക്ക്ഗ്രൗണ്ട്. അതിലെ ഏറ്റവും ഭംഗിയുള്ള ഫോട്ടോ ഏതെന്നു ചോദിച്ച നിസ്സംശയം  പറയാ കണ്ണന്റെ ഇരു കവിളിലുകളിലും ഞാനും കിച്ചുവും ചുംബിക്കുന്ന ഫോട്ടോ ആണെന്ന്. ഞാനും കിച്ചുവും രണ്ട് വശങ്ങളിൽ നിന്ന് ചുംബിക്കുമ്പോ കണ്ണൻ കൈ കൊട്ടി കണ്ണടച്ച് പുഞ്ചിരിച്ചു നിൽക്കുന്നതായപ്പോ ഫോട്ടോന്റെ മൊഞ്ച്  കൂടി.. പിന്നെ ഞാൻ കിച്ചുവിന്റെയും കണ്ണന്റെയും ഫോട്ടോ എടുക്കാൻ തുടങ്ങി. കിച്ചു കണ്ണനെ മുകളിലേക്ക് ഉഴർത്തി പിടിച് നിൽക്കുന്നത്.

:ഇനി ലച്ചു നിന്നെ ഞാൻ എടുക്കാ

കുറച്ചു കഴിഞ്ഞപ്പോ കിച്ചു കണ്ണനെ എന്നെ ഏൽപ്പിച്ചു അവൻ ഫോട്ടോ എടുക്കാൻ തുടങ്ങി. അത് കഴിഞ്ഞ് ഞങ്ങള് ചെരുപ്പ് കയ്യിൽ പിടിച് അടുത്തുള്ള ഉപ്പിലിട്ട കടയുടെ അരികിലേക്ക് നടന്നു. കോഴിക്കോട് കടപ്പുറത്ത്‌ വന്ന അത് മസ്റ്റ് ആണ്. കണ്ണൻ അതിന് വേണ്ടി കൈ നീട്ടുണ്ടൊക്കെയുണ്ട്. ഞാൻ കൊടുത്തില്ല. വെറുതെ അസുഖം വരുത്തണ്ടല്ലോ. മാത്രമല്ല അവന് ഞാൻ ബേക്കറി ഐറ്റംസ് ഒന്നും കൊടുക്കാറില്ല.

കണ്ണൻ കൂടുതൽ ശാഠ്യം പിടിച്ചപ്പോൾ കിച്ചു അവനെയുമെടുത്ത്‌ അടുത്തുള്ള ബംഗാളിയുടെ അരികിലേക്ക് പോയി. കടപ്പുറത്ത്‌ സാധാരണ കാണുന്ന ലൈറ്റ് കത്തുന്ന കുട്ടികളുടെ കളിപ്പാട്ടം അവിടെയുണ്ടായിരുന്നു. അതീന്ന് ഒരു ചെറിയ ഞെക്കിയാൽ ലൈറ്റ് കത്തുന്ന ബോൾ കിച്ചു വാങ്ങി അതിന്റെ കയറ് കണ്ണന്റെ കൈയിലേക്ക് കെട്ടി കൊടുത്തു. കൂടെ തലയിൽ ഒരു കൊമ്പും വച്ചു കൊടുത്ത്. അങ്ങനെ കണ്ണന്റെ കുറച്ചു ഫോട്ടോ എടുത്തു. ഇരുട്ട് കുറേശെ അവിടം വീഴാൻ തുടങ്ങിയിരുന്നു. കണ്ണന്റെ ശാഠ്യം  തീർന്നപ്പോൾ ഞങ്ങള് നിരത്തിൽ ഇരിക്കാനുള്ള സ്ഥലത്ത് പോയി ഇരുന്നു. കുറച്ചു നേരം അവിടെ ഇരുന്നാൽ കാലിൽ പറ്റിപ്പിടിച്ച മണൽ തരികൾ

💬 Comments

View all comments