0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 634

ആ സ്റ്റേഷനിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ കിരൺ എന്നെ കുറച്ചു നേരം നോക്കി നിന്നു. ആ സമയം ഒരു ലേഡി കോൺസ്റ്റബിൾ എന്റെ തലയിൽ വണ്ടിയുടെ ഹാൻഡിലിൽ ഇടിച്ചുണ്ടായ ചെറിയ മുറിവിൽ പഞ്ഞിക്കൊണ്ട് മരുന്ന് വയ്ക്കുകയായിരുന്നു.

"നിങ്ങളാ കാർത്തികിന്റെ വൈഫല്ലേ "

അതിന് ഞാൻ തല മാത്രം കുലുക്കി

കാരണം ശബ്ദമൊന്നും വെളിയിലേക്ക് വരുന്നില്ലായിരുന്നു.

"ഒക്കെ…നിങ്ങളൊക്കെയല്ലേ "

അതിനും ഞാൻ തലയാട്ടി കൊണ്ടിരുന്നു.

"ശെരി.. എന്താണ് നിങ്ങള് ഇത്ര തത്രപെട്ട് പേടിച് ഇങ്ങോട്ടേക്ക് വരാനുള്ള കാരണം."

എന്റെ ചുറ്റുമുള്ളവരെല്ലാം എന്റെ വാക്കുകൾക്കായി ആകാംഷഭരിതരായി

ശോസമടക്കി പിടിച് എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു.

ആ നേരത്ത് പുറത്ത് ഒരു ബൈക്ക് വന്നു നിർത്തുന്ന ശബ്ദം കേട്ടിരുന്നു.

ഞാനാ കാര്യം പ്രസക്തമായ ചോദ്യത്തിന് ഉത്തരം നൽകാൻ വിറയലോട് കൂടി ചുണ്ടനാക്കാൻ തുടങ്ങിയപ്പോ രണ്ടാളുകൾ സ്റ്റേഷനകത്തേക്ക് ഓടി വരുന്നത് ആ നിശബ്ദത തളം കെട്ടി നിൽക്കുന്നയവസ്ഥയിൽ പ്രതിധ്യോനിച്ചു. അതോടെ എല്ലാവരുടെയും ശ്രേദ്ധ വാതിൽക്കലേക്ക് അടുത്തുകൊണ്ടിരിക്കുത് കാലോച്ചകളിലേക്കായി. എന്റെ മുന്നിൽ നിൽക്കുന്ന കിരണെന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഒരു പോലീസുകാരനോട് എന്താണെന്ന് നോക്കാൻ കണ്ണു കൊണ്ട് പറഞ്ഞു.

അതനുസരിച്ചുകൊണ്ട് ആ പോലീസുകാരൻ വാതിലിന് പുറത്തേക്ക് ഇറങ്ങി നിന്നു.

"ആരാ എന്തു വേണം "

ആ വന്നവരെ തടഞ്ഞു നിർത്തികൊണ്ട് പോലീസുദ്യോഗസ്ഥൻ  ആരാഞ്ഞു

"സാറേ എന്റെ ഭാര്യടെ വണ്ടിയാണ് പുറത്ത് നിൽക്കുന്നത് അവൾക്കെന്തേലും പറ്റിയോ "

ആ വ്യാകുലതയോടെയുള്ള പുരുഷ ശബ്ദം ആരുടേതെന്ന് തിരിച്ചറിയാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. കിച്ചുവായിരുന്നു  അത്. അതോടെ എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

"സാറേ ഈ കൊച്ചൻ അവന്റെ ഭാര്യയാണെന്നാ പറയുന്നേ "

അയാൾ അവരെയും കൊണ്ട് മുറിക്കുള്ളിലേക്ക് പ്രവേശിച്ചു കൊണ്ട് പറഞ്ഞു.പുറകെ കിച്ചുവും. അവന്റെ പിറകിൽ കവിനും.

ഞാൻ കിച്ചുവിനെ നോക്കി.

ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം. നേരത്തെ ഞാൻ കണ്ട ഭീകരമായ സന്ദർഭത്തിന്റെ ഒരു പ്രതിഭാസം പോലും അവന്റെ മുഖഭാവത്ത് കണ്ടിരുന്നില്ല. തികച്ചും എന്നെ കുറിച്ചുള്ള വേവലാതികൾ മാത്രമായിരുന്നു ആ മുഖത്ത് നിഴലിച്ചിരുന്നത്. അവന്റെ പിറകിൽ നിൽക്കുന്ന കവിൻ

💬 Comments

View all comments