0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 636

അവിടുള്ള പോലീസുകാരോട് എന്താണ് സംഭവമെന്ന് അന്വേഷിക്കുന്നുണ്ട്. അവര് അവർക്കറിയുന്നത് പറഞ്ഞും കൊടുക്കുന്നുണ്ട്.

കിച്ചു മുന്നിലുള്ള പോലീസുകാരനെയും മറി കടന്ന് എന്റെ അരികിലേക്ക് വരാൻ തുടങ്ങി. കുറച്ചു മുന്നേ ഒരു കറുത്ത ഹൂടിയിട്ട് ആ വികൃതമായ മനുഷ്യന്റെ മുന്നിൽ ആസ്വദിച്ചു നിൽക്കുന്ന കിച്ചുവിന്റെ ഒരു ഭാവം പോലും ഞാൻ കണ്ടിരുന്നില്ല. എന്തിനേറെ പറയുന്നു. ഞാൻ അവനെ കണ്ടിട്ടുണ്ടെന്ന് പോലും അറിയാത്ത പോലെയാണ് അവന്റെ നിൽപ്. ആ മുഖത്ത് ഭയത്തിന്റെ ഒരംശം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോ ഇവിടെ വച്ച് ഞാൻ അവനെ ആ വീട്ടിൽ വച്ച് കണ്ട കാര്യം പറഞ്ഞാൽ പോലീസുകാർ ഇവനെ പിടിക്കത്തില്ലേ.. സാക്ഷിയായി ഞാൻ ഇല്ലേ.. എന്നിട്ട് പോലും ഇവന് പേടിയില്ലേ. ദൈവമേ എന്താണിത്.

എനിക്ക് സംശയമായി. ഞാൻ കണ്ടത് സ്വപ്നമാണോന്ന് വരെ എനിക്ക് തോന്നി പോയി.

"ലച്ചു.. എന്താ പറ്റിയെ "

കിച്ചുവെന്നെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നുകൊണ്ടിരുന്നു. എന്റെ ശക്തിയെല്ലാം ഭയം കൊണ്ട് ചോർന്നൊലിക്കുന്ന പോലെ തോന്നി. അവനടുത്തേക്ക് വരും തോറും അത് കൂടി കൊണ്ടിരുന്നു. കുറേശ്ശെ തല ചുറ്റാൻ തുടങ്ങി. സൈഡിൽ നിന്നു വരുന്ന കിച്ചു ഒന്നുള്ളത് രണ്ടായി മാറി. രണ്ടുള്ളത് മൂന്നായി മാറി. മൂന്നുള്ളത് ഒൻപതായി മാറി. അത് കൂടി കൂടി അവസാനം കണ്ണിലേക്കു ഇരുട്ട് കയറി കസേരയിൽ നിന്ന് വശത്തേക്ക് ചെരിഞ്ഞു വീണു. അത് കണ്ടിട്ടേന്നോണം കിച്ചുവിന്റെ മുഖഛായയിലുള്ള അനേകം കിച്ചുകൾ പിടിക്കാൻ വേഗത്തിൽ വരുന്നത് അവസാനം കണ്ണടയുമ്പോൾ കാണുന്നുണ്ടായിരുന്നു.

പിന്നെ കണ്ണു തുറക്കുന്നത് ഒരു ആശുപത്രയുടെ വാർഡിൽ നിന്നാണ്. കയ്യിലേക്ക് ഡ്രിപ്പ് കയറ്റുന്നുണ്ട്. നെറ്റിയിലെ മുറിവിൽ ബാൻഡേജ് ഒട്ടിച്ചുവച്ചിട്ടുണ്ട്. വലതു കൈ ആരുടെയോ കൈകൾക്കുള്ളിലാണ്. ചരിഞ്ഞു നോക്കിയപ്പോ കിച്ചുവാണ്. അവനെന്റെ കൈ കോർത്തു പിടിച്ച

സ്റ്റൂളിലിരുന്ന് തല ഞാൻ കിടക്കുന്ന ബെഡിൽ വച്ചു കിടന്നുറങ്ങാണ്. അവന്റെ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയത്തെ കുറിച്ച് ഞാൻ ബോധവതിയായത്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഞാനിവിടെ എത്തിയതെന്ന് ചിന്തിച്ചപ്പോഴാണ്. മുൻപേ നടന്ന സംഭവവികാസങ്ങൾ എന്റെ മനസ്സിലേക്ക് കടന്നു വന്നത്. അതോടെ ഭയമെന്റെ ശരീരത്തിലേക്ക് ഇരച്ചു കയറി. ഉടനെ തന്നെ ഞാൻ കിച്ചുവിന്റെ കൈകൾക്കുള്ളിൽ

💬 Comments

View all comments