Chapter Title : ലക്ഷ്മി 10 [Maathu]
കംപ്ലയിന്റ് തന്നത്."
എന്റെ മൊഴി രേഖപെടുത്തുന്ന പോലീസുകാരൻ കിച്ചുവിനോട് ചോദിച്ചു.
"ആണോടോ "
കൂടെ എസ് ഐയും കിച്ചുവിന് നേരെ നോക്കി ചോദിച്ചു.
"അതേ സാർ "
"എവിടെന്ന വണ്ടി മിസ്സിങ്ങാണെന്ന് പറഞ്ഞത് "
"സാറെ പാളയം മാർക്കറ്റിലേക്ക് പോകുന്ന ബ്രിഡ്ജിന്റെ താഴത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു."
"മ്മ്.. ഒക്കെ.. ആ ബൈക്കിൽ ആരായിരുന്നു ഉള്ളതെന്ന് നിങ്ങൾ കണ്ടോ "
എന്റെ നേരെ മുഖം തിരിച് ആ എസ് ഐ ചോദിച്ചു.
"ഇല്ലാ.. അയാൾ മുഖം മറച്ചിട്ടുണ്ടായിരുന്നു "
"അയാളുടെ വേഷം എന്തായിരുന്നെന്ന് ശ്രദ്ധിച്ചോ "
"മ്മ്.. ഒരു ബ്ലാക്ക് ഹൂടിയും ബ്ലാക്ക് പാന്റും ഷൂസും "
"മ്മ്.. ബാക്കി പറയൂ "
"ഞാനാ വണ്ടിയെ പിന്തുടർന്ന് എത്തിയത് ഇരിഞ്ചിയത്തുള്ള ഒരു ഏരിയയിലേക്കാണ്. അവിടെയുള്ള ഒരു വീട്ടിലേക്ക് അവൻ കയറി പോയി. ഞാനത് കിച്ചു വായിരിക്കുമ്മെന്ന് വിചാരിച്ചു പുറകെ പോയി. ഞാനതിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ടത് "
"എന്താ കണ്ടത് "
ഞാൻ പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും അയാള് ചോദിച്ചു.
"അത് ഒരാളുടെ ബോഡി "
"എന്ത്.. ബോഡിയോ "
"അതേ സാറേ…ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ശരീരം മുഴുവൻ ചോരയോലിപ്പിച്ചു നിലത്ത് കിടക്കുന്നുണ്ടായിരുന്നു "
"അപ്പൊ നിങ്ങൾക്ക് മുന്നേപോയ അയാളെ നിങ്ങൾ കണ്ടില്ലേ "
"ഇല്ലാ.. അയാളത്തിനകത്തേക്ക് പോകുന്നത് മാത്രമേ ഞാൻ കണ്ടുള്ളു. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല "
"മ്മ്.. ബാക്കി പറഞ്ഞോളൂ "
"അത് കണ്ട് പേടിച ഞാൻ അവിടെന്ന് വെപ്രാളപ്പെട്ട് നേരെ കാറിനടുത്തേക്ക് ഓടി.. അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് വന്നു "
"ആ വീട് കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് ഓർമ്മയുണ്ടോ "
"അത് വലിയൊരു വീടാണ്. ഇരുമ്പിന്റെ വലിയ ഗേറ്റ് ആണ്. ആ ഗേറ്റിന്റെ വശങ്ങളിലുള്ള മതിലിൽ രണ്ട് ആനകളുടെ ഒരു ചെറിയ ശില്പം നിൽക്കുന്നതായിട്ട് ഓർമയിലുണ്ട്..പിന്നെന്തായിരുന്നു…ആ.. ആ വീടിന്റെ മുൻവശത്തെ വാതില് മരം കൊണ്ടുള്ള കൊത്തുപണികൾ നിറഞ്ഞ വലിയൊരു വാതിലാണ്.."
"ഓക്കെ..എടോ സ്റ്റേഷനിൽ ആരാ ഉള്ളത് "
എസ് ഐ അടുത്ത് നിൽക്കുന്ന ഞാൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്ന പോലീസുകാരനോട് ചോദിച്ചു.
"സാറെ
💬 Comments
View all comments