Chapter Title : ലക്ഷ്മി 10 [Maathu]
ജേക്കബും, മണിയും.. പിന്നെ ശരീഫും ഉണ്ട് "
"എന്നാ അവരോട് അവിടെ പോയി ആ വീട്ടിൽ ഒന്ന് നോക്കാൻ പറ. ഇയാള് കണ്ട പോലെ എന്തേലും ഉണ്ടോയെന്ന് "
"ഒക്കെ സർ "
"ആ.. പിന്നെ.. ആ വീടിന്റെ രൂപം ഒന്ന് പറഞ് കൊടുത്തേക്ക് "
"ശെരി സർ "
അതോടെ ആ പോലീസുകാരൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി.
" ശ്ശോ..എന്നാലും ആ ഗേറ്റും ആന ശില്പവുമിക്കെ എവിടേയോ കണ്ട് പരിചയമുണ്ടല്ലോ "
എസ് ഐ നെറ്റിയിൽ തടവി കൊണ്ട് സ്വയം പറഞ്ഞു. വാർഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.
കിച്ചുവിനെ നോക്കിയപ്പോ അവൻ എസ് ഐയെ നോക്കി മന്ദഹസിക്കുന്നുണ്ട്.
യെസ്.. ഇവന്റെ ഈ ചിരി കണ്ടാലറിയാം ഇവനിതിലെന്തോ പങ്കുണ്ടെന്നത്.. ഞാനിങ്ങനെ പറഞ്ഞാലും കിച്ചുവിന് പെട്ടെന്ന് ഈ കേസിൽ നിന്ന് ഊരാൻ പറ്റത്തില്ല.. അതെ.. ഇപ്പോഴാണ് എനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം തമ്മിൽ കണക്ട് ആകുന്നത്.
ഇത് ചിലപ്പോ മുൻപ് നടന്നിരുന്ന കൂട്ട കൊലകളുടെ ബാക്കിയായിരിക്കാം. അല്ല ആണ്.. കിച്ചു ഇവരുടെ സംശയ ലിസ്റ്റിലുള്ള ആളായിരിക്കാം.. അതായിരുന്നല്ലോ അന്ന് ഈ എസ് ഐ വന്ന് കാര്യങ്ങൾ തിരക്കിയിരുന്നത്. അതൊക്കെ ചേർത്തു വായിക്കുമ്പോ ഇത് മുൻപ് നടന്ന കൊലപാതകങ്ങളുടെ ബാക്കി തന്നെയാണ്. പക്ഷെ കിച്ചുവിന് എന്താണ് മോറ്റീവ് ഇതൊക്കെ ചെയ്യാൻ..
അല്ല ഞാനെന്തിനാ കിച്ചു ചെയ്തതാന്ന് ചിന്തിക്കുന്നേ. ഞാൻ കണ്ടിട്ടില്ലല്ലോ.. എന്തായാലും അവനിതിൽ ഇൻവോൾവ് ആയിരിക്കും.. ഒന്ന് തണുക്കട്ടെ എന്നിട്ട് അവൻ തന്നെ പറയുമായിരിക്കും.
"ശ്ശോ.. എന്നാലും ആ ശില്പവും മരത്തിന്റെ വലിയ വാതിലും ..ഓ ഗോഡ്…"
എസ് ഐ നെറ്റി തടവൽ നിർത്തികൊണ്ട്. ആ കൈ കീശയിലേക്ക് കൊണ്ട് പോയി. അതോടെ അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപാന്തര പെടാൻ തുടങ്ങി. വിറക്കുന്ന കൈകൾ കൊണ്ട് ഫോണെടുത്തു അയാൾ അതിൽ വിരലോടിച്ചു കൊണ്ടിരുന്നു. അവസാനം അതെന്റെ മുഖത്തിന് നേരെ പിടിച്ചു.
"ഇതാണോ ആ വീട് "
എന്റെ ഉത്തരത്തിനായി ആയാൾ ആകാംഷഭരിതനായി കാതോർത്തു.
"അതേ.. സർ."
ഞാനതിന് ഉത്തരം നൽകി.
"ഓ ഷിറ്റ്.. ഇയാളാണോ അവിടെ മരിച്ചു കിടന്നിരുന്നത്."
ആ പോലീസ്
💬 Comments
View all comments