Chapter Title : ലക്ഷ്മി 10 [Maathu]
ഉദ്യോഗസ്ഥൻ മറ്റൊരു ഫോട്ടോ എന്റെ നേരെ കാണിച്ചു കൊണ്ട് ചോദിച്ചു.
"ഏകദേശം ഇതുപോലെ തന്നെ ഇരിക്കും "
ഞാനത് പറഞ്ഞപ്പോ അയാളുടെ ഭയം ഇരട്ടിച്ചു. അപ്പോഴേക്കും അയാളുടെ ഫോണിലേക്ക് കാൾ വന്നു.
"പറയടോ എന്തായി"
"നേരാണോ…ഒക്കെ ഞാൻ നോക്കട്ടെ.. ചുറ്റുവട്ടത് സംശയപരമായി എന്തേലും ഉണ്ടോന്ന് ചെക്ക് ചെയ്യ്.. അപ്പോഴേക്കും ഞാനവിടെ എത്താം "
എസ് ഐ പരിഭ്രമിച്ചു കൊണ്ട് ഫോൺ വച്ചു.
"നിങ്ങള് രണ്ട് പേരും നാളെ കാലത്ത് സ്റ്റേഷനിൽ എത്തിയിരിക്കണം.. മനസ്സിലായോ "
എന്റെയും കിച്ചുവിന് നേരെയും കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അയാൾ പോയി. കൂടെ ആ രണ്ട് പോലീസുകാരും. പോകുന്നതിന് മുന്പേ എന്നെ കൊണ്ട് സൈൻ ചെയ്യിപ്പിച്ചിരുന്നു.
"പോകാം "
കവിൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. പറഞ്ഞു. അതോടെ ഹോസ്പിറ്റൽ ബില്ലും പേ ചെയ്തു ഞങ്ങളിറങ്ങി.
കവിൻ അവന്റെ ബൈക്കെടുത്ത് പുറത്തു കിടക്കുന്ന ഒരു ഓട്ടോ ഞങ്ങളുടെ അടുക്കലേക്ക് അയച്ചു.
യാത്ര പറഞ് കിച്ചു അവനെ വീട്ടിലേക്ക് മടക്കി. പിന്നെ ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു. എന്റെ കൈ കോർത്തു പിടിച്ചോണ്ടാണ് ആശാൻ ഇരിക്കുന്നെ. പക്ഷെ എനിക്ക് തോന്നിയത് എന്റെ കൈ മരവിച്ചോണ്ടിരിക്കാണെന്ന്..
വീടിന്റെ മുന്നിലിറങ്ങി ഓട്ടോക്കാരനെയും പറഞ്ഞു വിട്ട് എന്റെ കയ്യും പിടിച് കിച്ചു വീടിന് നേരെ നടന്നു ചേട്ടനെ വിളിച്ചു.
അസമയത്തുള്ള ഞങ്ങളുടെ വരവും എന്റെ തലയിലെ ബാൻഡ് എയ്ഡ് കണ്ടിട്ട് ചേട്ടന് കാര്യമെന്തെന്ന് തിരക്കി.
വണ്ടി തട്ടിയതാണെന്ന് പറഞ് കിച്ചു തലയൂരി. ഏതയാലും അത് വിശ്വസിച്ചെന്ന് തോന്നുന്നു.
അന്ന് രാത്രി ഞങ്ങള് രണ്ട് വശത്തായിരുന്നു. കിടന്നിരുന്നത്. വേണേൽ അവന് എന്നെ വന്ന് കെട്ടിപിടിച്ചു കിടക്കുകയൊക്കെ ചെയ്യാം. എന്തോ അതിനൊന്നും മുതിർന്നില്ല. അതും ചെയ്തിരുന്നേൽ ഞാൻ വീണ്ടും ബോധം കേട്ട് വീണേനെ.
അന്നെന്തോ അവന്റെ സ്വപ്നം കണ്ട് ഞെട്ടലോ ശോസം തടസമോ ഉണ്ടായിരുന്നില്ല. ആത്മസംതൃപ്തിയിൽ
തികച്ചും നിഷ്കളങ്കനായി ഉറങ്ങുകയായിരുന്നു അവൻ. എനിക്കാണേൽ അന്ന് ഉറക്കമേ വന്നില്ല. വന്നത് മുഴുവൻ ആ ചോരയിൽ കുളിച്ചു നിൽക്കുന്ന മനുഷ്യ ജടത്തെ നോക്കി പോക്കറ്റിൽ കയ്യും തിരുകി മന്ദഹസിക്കുന്ന കിച്ചുവിനെയാണ്.
രാവിലെ ആരോ ഡോറിന്
💬 Comments
View all comments