0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

പറഞ് പോലീസുകാർ  നിൽക്കുന്നുണ്ട് പുറത്ത്. ഞാനൊന്ന് വിവരം പറയട്ടെ "

അവരതും പറഞ് വാതിലിന് നേരെ നടന്നു നീങ്ങി.

ഞാൻ കിച്ചുവിനെ നോക്കി. അവൻ പുഞ്ചിരിച്ചു നോക്കി നിൽക്കുന്നുണ്ട്. കൂടാതെ എന്റെ കൈ പിടിക്കാൻ അടുത്തേക്ക് നീങ്ങുന്നുമുണ്ട്.

ഈശ്വരാ  ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയായല്ലോ.

ഇപ്രാവശ്യം അവൻ കയ്യിൽ പിടിച്ചപ്പോൾ ഞാൻ തടഞ്ഞില്ല. ഞാനവന്റെ കണ്ണിലേക്കു നോക്കി നിന്നു. ഇല്ലാ.. അവിടെ ഒരു കൂസലുമില്ല. ഞാൻ കണ്ടെന്നുള്ള ഒരു ഭയവുമില്ല. എന്തായാലും ആ മുഖം കിച്ചുവിന്റേത് തന്നെയാണ്. പക്ഷെ ശബ്ദം.. അത് വ്യത്യാസമുണ്ടായിരുന്നോ..ഹോ.. ഓർമ കിട്ടുന്നില്ല… ശ്ശോ.. ഭയമെന്ന വികാരത്തിന് ആ സമയം മുതൽ ഈ സമയം വരെ അടിമ പെട്ടത് കൊണ്ട് ഒന്നും തെളിച്ചയോടെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നില്ല അവന്റെ ക്ലീൻ ഷേവ് ചെയ്ത മുഖമല്ലാതെ..

വികാരത്തിന് അടിമപെടാതെ ഒന്ന് യുക്തിയിൽ ചിന്തിക്ക് ലക്ഷ്മി…കമോൺ ലക്ഷ്മി കാമോൺ. ഇല്ലേൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. അത് കിച്ചുവിന് കൂടുതൽ ദോഷം ചെയ്യും..

അവൻ ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല, കാരണം അവന്റെ പിറകെ തന്നെ ഞാനുണ്ടായിരുന്നല്ലോ.. അപ്പൊ പിന്നെ വേറെ ആരോ ആണ് ചെയ്തത്..

ശ്ശോ.. അതൊക്കെ പിന്നെ ചിന്തിക്കാം…ഇപ്പോ പോലീസുകാരോട് എന്ത് പറയും.. നീയൊരു വക്കീലാണ് ലക്ഷ്മി. അത് മറക്കരുത്.. So വക്കീൽ ബുദ്ധിയിൽ ചിന്തിക്ക്..ആരെയെങ്കിലും പേടിച്ചിട്ടാണ് സ്റ്റേഷനിലേക്ക് കയറിയതെന്ന് പറഞ്ഞാ.. തുടരെ തുടരെ അവരുടെ ചോദ്യങ്ങൾക്ക് കളവ് പറയേണ്ടി വരും. സോ നൂറുശതമാനവും കളവ് പറയുന്നത് ബുദ്ധിയല്ല. അത് കൊണ്ട് ഞാൻ കണ്ടതിൽ കുറച്ചു മാറ്റം വരുത്തി പറയുന്നതാവും

💬 Comments

View all comments