0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

ബുദ്ധി.. ആ ബോഡി എന്തായാലും അവിടെ തന്നെയായിരിക്കും ഉണ്ടായിരിക്ക. ഇല്ലേൽ വേറെ എവിടെയെങ്കിലും. അത് കിച്ചുവിനെയോ എന്നെയോ തൽക്കാലം ബാധിക്കുന്ന പ്രശ്നമല്ല..ആ വീട് വരെ ഞാൻ എങ്ങനെ എത്തി എന്നതായിരിക്കും ചോദ്യം.. എങ്ങനെ ഒന്ന് എല്ലാം കൂടെ കലക്കി പറയും.. മ്മ്…

ഒക്കെ.. ഒക്കെ വരട്ടെ പറയാ..

അപ്പോഴേക്കും കിരണെന്ന എസ് ഐയും ഒരു ലേഡി ഓഫീസറും അവരുടെ കൂടെയായിട്ട് വേറൊരു കോൺസ്റ്റബിളും അവരുടെ ഒക്കെ പിന്നിലായിട്ട് കവിനും വന്നു.

"നിങ്ങള് എന്ത് കണ്ടിട്ടാ ഭയന്നു സ്റ്റേഷനിലേക്ക് കയറി വന്നത്.."

എസ് ഐ സ്ട്രൈറ്റ് ആയിട്ട് ചോദ്യം ചോദിച്ചു.

"അത്.. ഞാൻ "

ഞാൻ വിക്കി പോയി.. വാക്കുകളൊന്നും വരുന്നേയില്ല

"മടിക്കേണ്ട.. നിങ്ങള് പറഞ്ഞോളൂ "

ഞാൻ ഒന്ന് ആഞ്ഞു ശോസമെടുത്തുകൊണ്ട് പറയാൻ തുടങ്ങി.

"ഞാൻ എന്റെ ഓഫീസിലെ വർക്കും കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. നേരം വൈകിയത് കൊണ്ട് കിച്ചുവിന്റെ  സോറി എന്റെ ഹസ്ബൻന്റിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു "

"അപ്പൊ എത്രയായിരുന്നു ടൈം "

"ഏകദേശം ഒരു പത്തു മണിയായിക്കാണും "

"എന്തേ ഹസ്ബന്റിന്റെ വീട്ടിൽ പോകാൻ കാരണം.. നിങ്ങള് നിങ്ങളെ വീട്ടിലാണോ താമസിക്കാറ് "

"എന്റെ വീടിനേക്കാളും അടുത്താണ് ഓഫീസ്.. പിന്നെ കിച്ചു ലീവിന് വന്നേയുള്ളു.. അവൻ ഹൈദരാബാദിലായിരുന്നു "

"ഒക്കെ ഒക്കെ.. ബാക്കി പറഞ്ഞോളൂ "

"അവന്റെ വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോ എന്റെ എതിരെ കിച്ചുവിന്റെ സോറി കാർത്തിക്കിന്റെ ബൈക്ക് പോകുന്നത് കണ്ടു. എന്താണ് എന്റെ കാറ് കണ്ടിട്ട് മൈന്റ് ചെയ്യാതെ പോകുന്നതെന്ന് വിചാരിച്ചു ഞാൻ പുറകെ എന്റെ കാറോടിക്കാൻ തുടങ്ങി "

💬 Comments

View all comments