Chapter Title : ലക്ഷ്മി 10 [Maathu]
പെണ്ണേ ബ്യൂട്ടിപാർലറിൽ വല്ലതും പോയോ.. മുഖത്ത് ഒരു തെളിച്ചമൊക്കെ
:ശോ ഇത് തന്നെയാണ് അമ്മയും ചോദിച്ചത്.. എന്താ ചെയ്യാ ദൈവമിങ്ങനെ സൗന്ദര്യം വാരി കോരി തന്നാൽ
:അയ്യടി അത് കൊണ്ടല്ല.. സാധാരണ നീ വരുന്നത് ഒരുമാതിരി വിഷാദം പിടിച്ച മുഖയമായിട്ടാണ്… ഇന്ന് എന്തോ അതൊന്നും കാണാനില്ല അത് കൊണ്ട് ചോദിച്ചതാ…മാത്രമല്ല കണ്മഷിയൊക്കെ കയറിയിട്ടുണ്ട് മുഖത്ത്.. അത് കൊണ്ട് പറഞ്ഞതാ…
:ആരാണ് ചേഞ്ച് ആഗ്രഹിക്കാത്തത് മോളെ…
:എന്നാൽ ഇനി ചേഞ്ച് ചെയ്യേണ്ട.. ഇപ്പോ കാണാൻ ഒരു മൊഞ്ചോക്കെയുണ്ട്.. പിന്നെ രാവിലെയൊരു ചെറുക്കൻ വന്നു നിന്നെ അന്വേഷിച്ചിരുന്നു
:ചെറുക്കനോ
:ആന്നെ
:എന്താണ്.. കേസിന്റെ വല്ല കാര്യത്തിനുമാണോ.
:ആയിരിക്കും അല്ലാണ്ട് ഇവിടേക്ക് വരത്തില്ലല്ലോ..
:അപ്പൊ നീ ചോദിച്ചില്ലേ
:ഇല്ലാ… നീ എത്തിയോന്ന് ചോദിച്ചു.. ഇല്ലാന്ന് പറഞ്ഞപ്പോ ആള് ശരിയെന്നു പറഞ് പോയി. ആ അത് കള.
ഉച്ചക്കിറങ്ങാന്നായിരുന്നു കരുതിയെ പക്ഷെ മോഹനങ്കിളിന്റെ മൂഡ് ശെരിയല്ലാത്തത് കോടതിയിൽ നിന്നേ കണ്ടത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഭാര്യയോട് വഴക്കിട്ടാണ് വന്നതെന്ന് തോന്നുന്നു. അത് കൊണ്ട് വൈകുന്നേരം വരെ അവിടെയിരിക്കേണ്ടി വന്നു. ഇടക്ക് കണ്ണനെ കാണാൻ ദേവുവിനെ വീഡിയോകാൾ ചെയ്ത്. അവനവിടെ സുഗായിട്ടുറങ്ങാണ്.
വൈകീട്ട് ഓഫീസിലെ ജോലി ഒരുവിധം തീർത്ത് അവിടെന്ന് ഇറങ്ങി. കൂടെ രമ്യയുമുണ്ടായിരുന്നു. അവളെ പോകുന്ന വഴിക്ക് ബസ് സ്റ്റോപ്പിൽ ഇറക്കി കൊടുത്തു. പിന്നെ നേരെ വീട്ടിലേക്ക് വിട്ടു. പോകുന്ന വഴിക്ക് അച്ഛന്റെ കടയിൽ കയറാൻ തീരുമാനിച്ചു. വീട്ടിലേക്ക് എന്തേലുമൊക്കെ സാധനം കൊണ്ടുപോകാൻ ഉണ്ടാകും. അതും വിചാരിച്ചാണ് അവിടെ നിർത്തിയെ പക്ഷെ കാറിൽ നിന്നിറങ്ങി അച്ഛന്റെ കടയിലേക്ക് കയറിയപ്പോഴാണ് അതിനുള്ളിൽ അച്ഛനോട്
💬 Comments
View all comments