0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 593

അമ്മ ഉണ്ണിയപ്പവും പഴം വാട്ടിയതും ഉണ്ടാക്കി വച്ചിരുന്നു.

ഞാനതിൽ നിന്ന് ഒരു ഉണ്ണിയപ്പവുമെടുത്ത്‌ മുകളിലേക്ക് കയറി.

ഒന്ന് കുളിച്  വൈറ്റ് ചുരിദാർ ടോപ്പും ഒരു സ്കിന്നി നേവിബ്ലൂ കളറിലുള്ള ജീൻസ് പാന്റുംമിട്ടു. കണ്ണാടിയിൽ നിന്ന് ഒരു കുഞ്ഞു പൊട്ടും കുത്തി കണ്ണന്റെ ഡ്രസ്സുംമെടുത്ത്‌ കോണി ചാടിയിറങ്ങി.

ഡെയിനിങ് ഹാളിൽ കിച്ചുവിരുന്ന് ചായ കുടിക്കുന്നുണ്ട്. അരികിലായിട്ട് തന്നെ അമ്മയും കണ്ണനുമുണ്ട്. അമ്മ കണ്ണന് പഴം വാട്ടിയത് ഉടച്ചു കൊടുക്കുന്നുണ്ട്.

:മതി മതി… തന്നെ

കണ്ണനെ അമ്മയിൽ നിന്ന് വാങ്ങി അവനെ ഡ്രസ്സ്‌ ധരിപ്പിച്ചു. കുറച്ചു കട്ടിയുള്ള വസ്ത്രമാണ് അവനിട്ടുകൊടുത്തത്. തൊപ്പി ഇട്ടു കൊടുത്തപ്പോ അവനത് നിലത്തിട്ടു. അതോടെ ഞാനത് കയ്യിൽ പിടിച്ചു.

:കഴിഞ്ഞോ..

കിച്ചു എന്നോട് ചോദിച്ചു

:ആ

:എന്നാ പോവാ… അമ്മേ ന്നാ പോയിട്ട് വരാ

:ആ

ഞങ്ങളെങ്ങനെ തിരിച് ബൈക്കിൽ തന്നെ കയറി. വന്നതിന് വിപരീതമായി ഞാൻ വശങ്ങളിലേക്ക് കാലുകളിട്ട് കിച്ചുവിനെ കെട്ടിപിടിച്ചാണ് പോകുന്നത്. വീട്ടിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ദേവൂ ഞങ്ങളെ ഓപ്പോസിറ്റ് വരുന്നത് കണ്ടു. അയൽപ്പക്കത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയി വരുന്ന വഴിയാണെന്ന് തോന്നുന്നു. കിച്ചു അവളുടെ മുന്നിൽ  കൊണ്ട് പോയി വണ്ടി നിർത്തി.

:ഇതെവിടെ പോക എല്ലാരും

:ഞങ്ങളൊന്ന് ചുമ്മാ പുറത്തോട്ട് …നീ വരണോ

:ഏയ് ഇല്ലാ.. എന്താണ് കണ്ണനൊരു മൈന്റും ഇല്ലല്ലോ.

സംഭവം ശെരിയാണ് കണ്ണൻ അവളെ വല്ലാതെ ശ്രെദ്ധിക്കാതെ അവന്റെ കുഞ്ഞി കൈകൾ ഹാൻഡിലിലേക്ക് കൊണ്ട് പോകാനുള്ള ശ്രേമത്തിലാണ്.

:അവൻ വണ്ടി ഒടിക്കാണ്.

:ആണോടാ കണ്ണാ

ദേവു അവന്റെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു. എന്നിട്ടും ആളിന് ഒരു കുലുക്കവുമില്ല

:എന്നാ നിങ്ങള് വിട്ടോ വൈകേണ്ട

:ന്നാ ശെരി

അങ്ങനെ ദേവുവിനോട് യാത്ര പറഞ് ഞങ്ങള് വീണ്ടും യാത്ര തുടർന്നു. അച്ഛന്റെ കടയുടെ മുന്നിലെത്തിയപ്പോ ഒരു റ്റാറ്റാ കൊടുക്കാൻ ആളെ കാണുന്നില്ല. കസ്റ്റമറിന് സാധനം എടുത്ത് കൊടുക്കുന്ന തിരക്കിലായിരുന്നു. പിന്നെ വണ്ടി നിർത്തിയത് കോഴിക്കോട് കടപ്പുറത്തെത്തിയപ്പോഴായിരുന്നു.

കോഴിക്കോട് കരയെ എണ്ണങ്ങൾക്കതീതമായി മുത്തമിട്ടു രസിക്കുന്ന കടലമ്മയുടെ അടുത്തേക്ക് ചുംബനം വാങ്ങുവാൻ ഞങ്ങളും ആ പൂയി മണ്ണിലൂടെ ഉപ്പുകാറ്റും കൊണ്ട് മറ്റുള്ളവരെ പോലെ

💬 Comments

View all comments