0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

അതോടെ ഞാൻ കണ്ണനെ പൊക്കിയെടുത്തു. പക്ഷെ അവനുണ്ടോ അടങ്ങുന്നത് കയ്യിൽ കിടന്ന് ഒച്ചയുണ്ടാക്കി കുതറുകയാണ്. അത് കണ്ടപ്പോ ഞാൻ അവന്റെ കുഞ്ഞി തുടയിൽ വേദനിപ്പിക്കാതെ അടിയങ് വച്ചു കൊടുത്തു.

:അടങ്ങി ഇരിക്കടാ.. നമ്മള് ഇപ്പൊത്തന്നെ പോകും.. ആ.. അവന്റെ ഒരു പവറ് കാട്ടല്

കണ്ണുരുട്ടി അത് പറഞ്ഞപ്പോ കണ്ണൻ കിടന്ന് കരയാൻ തുടങ്ങി. ചുണ്ടൊക്കെ പിളർത്തി ചെറുതായി കണ്ണിൽ നിന്നൊക്കെ കണ്ണുനീര് വരുവാനും തുടങ്ങി. നല്ല രസണ്ട് അതൊക്കെ കാണാൻ. അവന്റെ ചുണ്ട് പിളർത്തുന്ന ഭാവം കണ്ടതോട് കൂടി അമ്മ അവന് നേരെ കൈ നീട്ടി.

:അമ്മമ്മേടെ കുട്ടി ന്റെ എടുത്തിക്ക് പോന്നെ

അപ്പൊ തന്നെ കണ്ണൻ അമ്മയുടെ അടുത്തേക്ക് ചാഞ്ഞു കഴുത്തിൽ മുഖമമർത്തി.

:അമ്മമ്മേടെ കുട്ടിയെ അടിച്ചോ…അമ്മമ്മ അടിക്കാട്ടോ അമ്മയെ…ഇയ്യ് ഇന്റെ കുട്ടിനെ അടിക്കും ലെ

കണ്ണന്റെ തല പൊന്തിയ നേരം അമ്മ കണ്ണനോടായി പറഞ് എന്റെ നേരെ കൈ ഓങ്ങി.. അത് കണ്ടപ്പോ കണ്ണൻ ചിരിക്കുന്നുണ്ട്. ഞാനത് കണ്ട് അവന് ഒരു ഉമ്മയും കൊടുത്ത് കൂടെ ഊർന്നു വീഴാറായ കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി കൊടുത്തു.

:അമ്മേടെ പൊന്നാണ് കണ്ണൻ

നിമിഷ നേരം കൊണ്ട് തന്നെ കണ്ണന്റെ സങ്കടം മറഞ്ഞിരുന്നു. കിച്ചു ഇതെല്ലാം നോക്കി ചിരിച്ചോണ്ട് സ്റ്റെപ്പിനരികെ നിൽക്കുന്നുണ്ട്.

:അവിടെ നില്കാതെ കയറ് കിച്ചു.. ചായ എടുത്ത് വച്ചിട്ടുണ്ട്

:ഹാ

അവൻ ചെരുപ്പഴിച്ച് ഉള്ളിലോട്ടു കയറി. അമ്മ ഉണ്ണിയപ്പവും പഴം വാട്ടിയതും ഉണ്ടാക്കി വച്ചിരുന്നു.

ഞാനതിൽ നിന്ന് ഒരു ഉണ്ണിയപ്പവുമെടുത്ത്‌ മുകളിലേക്ക് കയറി.

ഒന്ന് കുളിച്  വൈറ്റ് ചുരിദാർ ടോപ്പും ഒരു സ്കിന്നി നേവിബ്ലൂ

💬 Comments

View all comments