Chapter Title : ലക്ഷ്മി 2 [Maathu]
നമുക്ക് പിന്നെ സംസാരിക്കാം ' "മ്മ് " എനിക്കാണേൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരണില്ല.. എന്താ എന്ന് അറിയില്ല പെട്ടന്ന് തന്നെ ഇവളോട് കൂട്ടവാൻ പറ്റുന്നുണ്ട്. മൂത്രഷാങ്ക വല്ലാതെ കൂടിയപ്പോ ഞാൻ ബാത്‌റൂമിൽ കയറി. അവിടെ ഫുൾ ഒരു പ്രേത്യേക ഗന്ധമുണ്ട്. ഫ്ലഷും അടിച് പുറത്തേക്ക് ഇറങ്ങി. പാന്റ് ഇട്ട് കിടന്നിട്ട് ഒരു അസ്വസ്ഥത അനുഭവ പെട്ടത് കൊണ്ട് പാന്റ് മാറ്റി ഒരു ബെർമുഡ ഇട്ട് കട്ടിലിന്റെ ഒരു അറ്റത് കിടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വീണ്ടുo ആ ചുരം. ഞാൻ ഇപ്പോഴും ആ ചെറിയ കടയിൽ ഉണ്ട് ചായയും കുടിച്. കുറച്ച് അപ്പുറത്തായി കാറിൽ അച്ഛനും അമ്മയും ഉണ്ട്. പുറകിൽ ലക്ഷ്മിയും ഉണ്ട്. ഇവളെങ്ങനെ ഇതിൽ കയറി. മുകളിൽ നിന്ന് ചരക്ക് ലോറി വരുന്നുണ്ട്.ഇനി എന്താ സംഭവിക്കുന്നത് എന്ന് എനിക്കറിയാആവുന്നത് കൊണ്ട് ഞാൻ വേഗം കാറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. പക്ഷെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല. എത്ര ശ്രമിച്ചിട്ടും. ഞാൻ ഉച്ചത്തിൽ നിലവിളിക്കൻ തുടങ്ങി. എന്നാൽ അവരാരും കേൾക്കുന്നില്ല. ഞാൻ പുറകിലുള്ള കടയിൽ നോക്കി. അവിടെ ശൂന്യം ആയിരുന്നു. ഞാൻ നോക്കുമ്പോ ലോറി വേഗത്തിൽ വരുന്നുണ്ട് അതിൽ ഡ്രൈവർ ഇല്ല. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ നിലവിളിച്ചു കൊണ്ട് കൈകാലിട്ടടിച്ചു. പക്ഷെ അവർ ആരും ഒന്നും കേൾക്കുന്നുമില്ല അറിയുന്നുമില്ല. ഞാൻ നോക്കി നില്കുമ്പോ ആ ചരക്ക് ലോറി അവരെയും ഇടിച് കൊക്കയിലേക്ക് വീണു.
ഞാൻ നിലവിളിച്ചു കൊണ്ട് ഞെട്ടി ഉണർന്നു.... ശോസം കിട്ടുന്നുണ്ടോ ഇല്ല...... വിയർപ് ശരീരത്തിലൂടെ ഒഴുകുന്നുണ്ട്... ആരെ എന്റെ വായിലേക്ക് ഇൻഹീലർ വച്ച് തന്നു.
💬 Comments
View all comments