Chapter Title : ലക്ഷ്മി 2 [Maathu]
മാമി ഇതാരുടെ കല്യാണത്തിനാ പോകുന്നെ ' "നീ ഇപ്പോളെങ്കിലും ചോദിച്ചല്ലോ..... എടാ അത് എന്റെ അച്ചുമാമൻ ഇല്ലേ അവരുടെ ഭാര്യയുടെ പെങ്ങളെ മോളെ കല്യാണത്തിന് ആണ് നമ്മള് പോകുന്നത് "
അങ്ങനെ ഒരു അര മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ കല്യാണ വീട്ടിലെത്തി അവരെ അവിടെ ഇറക്കി ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയി. വീട്ടിൽ വച്ച് ആയത് കൊണ്ട് തന്നെ പാർക്കിംഗ് കിട്ടാൻ കുറച്ച് വെയിറ്റ് ചെയ്യേണ്ടി വന്നു. അങ്ങനെ അതും കഴിഞ്ഞ് ഞാൻ നേരെ കല്യാണ വീട്ടിലോട്ട് നടന്നു. അവിടേക്ക് കയറുമ്പോൾ തന്നെ കുറച്ച് ആളുകൾ അവിടെന്ന് ഇറങ്ങി പോകുന്നത് കണ്ടു. മുഹൂർത്തതിന്റെ മുന്നേ ഭക്ഷണം കൊടുക്കൽ തുടങ്ങിയോ... അതോ മുഹൂർത്തം കഴിഞ്ഞോ.. എന്ന പിന്നെ ഭക്ഷണം കഴിക്കാം എന്ന് വിചാരിച്ചു ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് എത്തിയപ്പോ അവിടെ ഒരു മനുഷ്യ കുഞ്പോലുമില്ല..ഇവരൊക്കെ എവിടെ പോയി. ഞാൻ നേരെ മണ്ഡപത്തിന്റെ അടുത്തേക്ക് പോയി. അവിടെ ഉണ്ട് എല്ലാരും. മാമിയും മാമനും ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്.മാമി എന്നെ കണ്ടപ്പോൾ മാമനെ തോണ്ടി എന്നെ കാണിച്ച് കൊടുത്തു. ഞാൻ കണ്ണ് കൊണ്ട് എന്താ. എന്ന് ചോദിച്ച്. മാമൻ നേരെ എന്റെ അടുത്ത് വന്ന് എന്റെ കയ്യും പിടിച് ഒരു സൈഡിലേക്ക് മാറി നിന്നു. "എന്താ... ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഞാൻ വരുമ്പോൾ ആളുകൾ ഒക്കെ ഇറങ്ങി പോകുന്നത് കണ്ടു." 'എടാ അതെ കല്യാണം മുടങ്ങി ' "അയ്യോ.. അതെന്ത് പറ്റി " 'പെണ്ണിന് കണ്ട് വച്ച ചെക്കന് വേറെ ഒരാളെ ഇഷ്ടായിരുന്നു എന്ന്. ഇന്ന് രാവിലെ പുള്ളി ഒരു ലെറ്ററും എഴുതി മുങ്ങി. അതോടെ കല്യാണം മുടങ്ങി ' "ഓഹ്...... നന്നാ നമ്മക് പോവല്ലേ " 'എടാ ഞാൻ പറഞ് തീർന്നില്ല.... പെണ്ണിന് 24 വയസ്സിന്റെ ഉള്ളിൽ കല്യാണം നടക്കണമല്ലോ അല്ലെങ്കിൽ 46വയസ്സ് കഴിഞ്ഞാലേ മംഗല്ല്യ ഭാഗ്യം ഉണ്ടാവുള്ളു എന്ന്.' "അതിന് ഇപ്പൊ നമ്മൾക്ക് എന്താ.. അവർ ആരേലും കണ്ട് പിടിച്ചു കെട്ടിക്കോളും " 'അതല്ലടാ ഞാൻ ഒന്ന് പറയട്ടെ.. അവൾക് മൂന്നു ദിവസം കഴിഞ്ഞാൽ 24വയസാകും.ഈ കുറച്ച് ടൈമിന്റെ
💬 Comments
View all comments