Chapter Title : ലക്ഷ്മി 4 [Maathu]
എന്നേ മത്തുപിടിപ്പിച്ചു.എന്റെ കൊച്ചു കിച്ചു ബലംവെക്കുന്നത് ഞാൻ അറിഞ്ഞു. ദൈവമേ പണിയാവോ...ആ സുഖലോലുപതയിൽ എപ്പഴോ നിദ്രയെ പുൽകി. കാലത്ത് എണീക്കുമ്പോ എന്നേ അവളുടെ ശരീരത്തിലേക്ക് ചേർത്തുപിടിച് കിടക്കാണ്. ഒരു അമ്മ എങ്ങനെയാണോ കുട്ടിയെ ചേർത്തുപിടിച് ഉറങ്ങുന്നത് അതേപോലെ... ഞാൻ പതുക്കെ അവളെ കൈ വേർപെടുത്തി എണീറ്റു. സമയം നോക്കിയപ്പോ 6.45 മണി. പ്രഭാത കർമങ്ങൾ നിർവഹിച്ച് നേരെ തായോട്ട് ഇറങ്ങി.മാമി എണീറ്റിട്ടില്ല. ഡോർ തുറന്ന് കിടപ്പുണ്ട്. നോക്കിയപ്പോ മാമൻ നിവിയെയും എടുത്ത് അവിടെ ഇരിക്കുന്നുണ്ട്.
"എന്താടാ നേരത്തെ "
'കമ്പനി പോയി നോക്കണം '
"ആ....... കവിന് എന്താ പറ്റിയെ "
'ബൈക്കിന്ന് ഒന്ന് വീണതാ '
"ന്നട്ടോ "
'കയ്യിന് പ്ലാസ്റ്റർ ഇട്ടിക്കിന്.... പിന്നെ മുട്ടിന് ചെറിയ മുറിവും '
"മ്മ് "
'എന്നേ ജംഗ്ഷൻ വരെ ആക്കിത്തരുമോ'
"അതെന്താ..... വണ്ടി എടുക്കുന്നില്ലേ "
'അവന്റെ വണ്ടി അവിടെ ഉണ്ട്... അത് കൊണ്ട് കൊടുക്കണം '
"മ്മ് "
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മാമൻ വണ്ടിയും എടുത്ത് എന്നെ ജംഗ്ഷൻ വരെ ആക്കിത്തന്നു.. അവിടെ അവന്റെ വണ്ടി ഇരിപ്പുണ്ട്. ചെറിയ പൊട്ടലും പെയിന്റ് പോയതും ഒക്കെ ഉണ്ട്. വണ്ടിയും എടുത്ത് നേരെ വിട്ടു. വഴി അരികിലുള്ള ഒരു ചെറിയ കടയിൽ നിന്നും രാവിലത്തെ ഭക്ഷണം കഴിച് നേരെ കടപ്പുറത്തേക്ക് വിട്ടു.കുറച്ച് നേരം അവിടെ കറങ്ങി ഒരു 9.30 ആയപ്പോ നേരെ പബ്ലിക് ലൈബ്രറിയിലേക്ക് വിട്ടു. അകത്തു കയറി. ഒരു ഷെൽഫിൽ നിന്നും ബുക്കെടുത്തു അതിന്റെ ഉള്ളിൽ കുറച്ച് ഡോക്യൂമെന്റസും ലെറ്ററും വച്ചു ശേഷം അതിന്റെ യഥാ സ്ഥാനത് തിരികെ
💬 Comments
View all comments